എഡിറ്റര്‍
എഡിറ്റര്‍
നോട്ടുനിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്ന് ആര്‍.എസ്.എസ്.
എഡിറ്റര്‍
Sunday 3rd September 2017 10:38pm

 

ന്യൂദല്‍ഹി: നോട്ടുനിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പുരോഗതിയെ സഹായിക്കുമെന്ന് ആര്‍.എസ്.എസ്. അല്‍പ്പകാലത്തേയ്ക്ക് ജനങ്ങള്‍ക്ക് നോട്ടുനിരോധനം കൊണ്ടു ബുദ്ധിമുട്ടിയെങ്കിലും എല്ലാവരും ഗുണപരമായ മാറ്റവുമായി പൊരുത്തപ്പെട്ടുവെന്നാണ് ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ഇതാദ്യമായാണ് ആര്‍.എസ്.എസ് നോട്ടുനിരോധനത്തെ പരസ്യമായി പിന്തുണച്ചുകൊണ്ടു രംഗത്തെത്തുന്നത്. രാജ്യത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും തൊഴിലില്ലായ്മയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ‘മോദിയുടെത് വയസന്‍പട’; കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി


ചൈനീസ് ഉല്‍പ്പന്നങ്ങളെ നിരോധിച്ച് സ്വദേശി ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി സ്വദേശി ജാഗരണ്‍ മഞ്ചിനെ പിന്തുണയ്ക്കുമെന്നും വൈദ്യ വ്യക്തമാക്കി. വൃന്ദാവനില്‍ വെച്ച് നടന്ന് ആര്‍.എ്‌സ്.എസ് അനുബന്ധസംഘടനകളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Advertisement