ആ സിനിമയിൽ ഞാൻ ഉമ്മ വെക്കുന്ന സീൻ കണ്ട് നാട്ടുകാർ പറഞ്ഞത് ഇങ്ങനെയാണ്: ആസിഫ് അലി
Entertainment
ആ സിനിമയിൽ ഞാൻ ഉമ്മ വെക്കുന്ന സീൻ കണ്ട് നാട്ടുകാർ പറഞ്ഞത് ഇങ്ങനെയാണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 4:06 pm

മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

പിന്നീട് ആസിഫിൻ്റെ കരിയറിൽ പരാജയങ്ങൾ സംഭവിച്ചുവെങ്കിലും അതിനെ മറികടന്ന വർഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. സർക്കീട്ടാണ് ഇപ്പോൾ തിയേറ്ററിലുള്ള ആസിഫ് ചിത്രം. ആഭ്യന്തര കുറ്റവാളിയാണ് അദ്ദേഹത്തിൻ്റെ ഇറങ്ങാൻ പോകുന്ന സിനിമ. ഇപ്പോൾ കഥ തുടരുന്നു എന്ന ചിത്രത്തിലെ കിസിങ് സീനിനെക്കുറിച്ച് പറയുകയാണ് ആസിഫ് അലി.

കഥ തുടരുന്നു എന്ന സിനിമ ചെയ്തപ്പോള്‍ അതിലെ ആദ്യ പാട്ടിറങ്ങിയപ്പോൾ ആ പാട്ടില്‍ താന്‍ മംമ്തയുടെ കവിളില്‍ ഉമ്മ കൊടുക്കുന്ന ഷോട്ട് ഉണ്ടായിരുന്നെന്നും ആസിഫ് അലി പറയുന്നു.

അപ്പോള്‍ തന്റെ വീടിന്റെ അടുത്തുള്ള രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചത് അത് ഉമ്മ കൊടുക്കുന്നത് അല്ലെന്നും മറിച്ച് അത് ഫിലിം അടിപ്പിക്കുന്നതാണെന്നും ആസിഫ് അലി പറഞ്ഞു.

ഇങ്ങനെയുള്ള സംസാരങ്ങളൊക്കെ എപ്പോഴും നായികയെപ്പറ്റിയും നായകന്‍മാരെപ്പറ്റിയും ഉണ്ടാകാറുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കഥ തുടരുന്നു എന്ന സിനിമ ചെയ്ത സമയത്ത് അതിലെ ആദ്യത്തെ സോങ് റിലീസായപ്പോള്‍ ഞാന്‍ മംമ്തയുടെ കവിളില്‍ ഉമ്മ കൊടുക്കുന്ന ഷോട്ട് ഉണ്ട് ആ പാട്ടില്‍. അപ്പോള്‍ എന്റെ വീടിന്റെ അടുത്തുള്ള രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നുണ്ട് ഇത് ഫിലിം അടുപ്പിക്കുന്നതാണ് എന്ന്. ശരിക്കും കിസ് കൊടുക്കുന്നത് അല്ല ഫിലിം അടിപ്പിക്കുന്നതാണ് എന്ന് പറയുന്നുണ്ട്. അപ്പോള്‍ ഇങ്ങനെയുള്ള സംസാരങ്ങളൊക്കെ എപ്പോഴും നായികയെപ്പറ്റിയും നായകന്‍മാരെപ്പറ്റിയും ഒക്കെ ഉണ്ടാകാറുണ്ട്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: This is what the locals said after seeing the scene where I kiss her in that movie says Asif Ali