നിലവില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് ജെ.ഡി.എസ്. ശനിയാഴ്ച ബെംഗളൂരുവില്‍ നടന്ന പ്രാദേശിക പാര്‍ട്ടി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതായും തീരുമാനമെടുത്തതായും പാര്‍ട്ടി നേതൃത്വം പറഞ്ഞു.
നേരത്തെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ മുസ്‌ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം നല്‍കിയിരുന്നുവെന്നും അതിനാല്‍ തന്നെ ഈ പ്രതിഷേധത്തില്‍ ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്നും ജെ.ഡി.എസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രസ്തുത പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് ജെ.ഡി.എസ് നേതാക്കള്‍ നിയമസഭാംഗങ്ങളോട് നിര്‍ദേശിച്ചതായും, മാധ്യമങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഈ നിലപാട് വ്യക്തമാക്കാന്‍ നിയമസഭയിലെ ഫ്‌ളോര്‍ ലീഡര്‍ സുരേഷ് ബാബുവിനോട് അറിയിക്കുകയും ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളോട് അനീതി കാണിക്കുന്നുവെന്നും അതിനെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനായി സംസ്ഥാന വ്യാപകമായി പൊതുജന അവബോധം ആരംഭിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറയുകയുണ്ടായി.
മുസ്‌ലിം സംവരണം ഭരണഘടനയ്ക്ക് എതിരാണെന്നും കോണ്‍ഗ്രസിനെതിരായ ഈ പോരാട്ടം തങ്ങള്‍ യുക്തിസഹമായി തന്നെ പര്യവസാനിപ്പിക്കുമെന്നും. പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നുമാണ് ബി.ജെ.പി നേതാവിന്റെ വാദം.
Content Highlight: This is Deve Gowda’s idea; JDS will not support BJP’s protest against protection for Muslims.