തിരുച്ചിറപ്പള്ളിയില്‍ പടക്കഫാക്ടറിയില്‍ സ്‌ഫോടനം; മരണം 20 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2016, 9:40 am
നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം അപകടകാരണം വ്യക്തമല്ല.
തമിഴ്‌നാട്: തിരുച്ചിറപ്പള്ളിയിലെ പടക്കഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 20 ആയി. ഇന്ന് രാവിലെയായിരുന്നു അപകടം.
ജലാറ്റിന്‍ നിര്‍മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവസമയത്ത് 24 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത് ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി.
സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം അപകടകാരണം വ്യക്തമല്ല. ആറ് ഫയര്‍ എഞ്ചിനും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
