ഒരാളെ സുഹൃത്താക്കാന്‍ ഒരു ഡിമാന്റും ഞാന്‍ വയ്ക്കാറില്ല. പണക്കാരാണോ പാവപ്പെട്ടവരാണോ എന്നൊന്നും നോക്കാറില്ല
പുലിമുരുകന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ വിജയാഹ്ലാദത്തിലാണ് നടന്‍ ബാല. ചിത്രത്തിലെ തന്റെ വില്ലന്‍ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബാല പറയുന്നു.
കുടുംബബന്ധങ്ങളിലെ താളപ്പിഴയില്‍ വിഷമിക്കുമ്പോഴും കരിയറിലെ ഈ ഉയര്‍ച്ചകള്‍ ബാലയ്ക്ക് വലിയ ആശ്വാസം തന്നെയാണ്.
അതേസമയം തന്റെ ഏറ്റവും വലിയ ബലഹീനതയെ കുറിച്ചും ബാല തുറന്ന് പറയുന്നു. എല്ലാവരേയും കണ്ണുമടച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് തന്നെയാണ് ഏറ്റവും വലിയ ബലഹീനത.
ഒരാളെ സുഹൃത്താക്കാന്‍ ഒരു ഡിമാന്റും ഞാന്‍ വയ്ക്കാറില്ല. പണക്കാരാണോ പാവപ്പെട്ടവരാണോ എന്നൊന്നും നോക്കാറില്ല. നല്ല മനുഷ്യാനാണോ എന്നതേ നോക്കാറുള്ളൂ. 90 ശതമാനം ആളുകളും നല്ലവര്‍ തന്നെയാണ്. പക്ഷേ എല്ലാവരേയും ഞാന്‍ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യും- സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ബാലയുടെ പരാമര്‍ശം.
എന്റെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും പൃഥ്വിരാജാണ്. എന്റെ കരിയറും വ്യക്തിപരമായ പ്രശ്‌നങ്ങളും എല്ലാം അവനറിയാം. എന്റെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങിലും അവന്‍ കൂടെ നിന്നിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വര്‍ഷമായി സോഷ്യല്‍മീഡിയയെ ഉപേക്ഷിച്ചു. ഫേസ്ബുക്കിലൂടെയല്ലാതെയുള്ള സുഹൃത്തുക്കളെ കിട്ടുന്നതാണ് സന്തോഷം. ഇന്നത്തെ കാലത്ത് എല്ലാം ചാറ്റിങ്ങിലൂടെയാണല്ലോയെന്നും ബാല ചോദിക്കുന്നു.
വ്യക്തിജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ എന്റെ കുടുംബത്തിലുള്ള എല്ലാവരും എനിക്കൊപ്പം നിന്നു. അവരുടെ ആശ്വാസ വാക്കുകളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. സ്വകാര്യജീവിതമായാലും കരിയറായാലും അമ്മ തന്നെയാണ് തനിക്കെല്ലാമെന്നും ബാല പറയുന്നു.
സിനിമയില്‍ ലാലേട്ടനെ പോലെ തന്നെ മമ്മൂക്കയുമായും വലിയ അടുപ്പമുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ എന്നും തയ്യാറാകുന്ന ആളാണ് മമ്മൂക്കയെന്നും ബാല പറയുന്നു.
