തേപ്പ് പാട്ടും ഗോപീ സുന്ദര്‍ കോപ്പിയടിച്ചതെന്ന് സോഷ്യല്‍ മീഡിയ; അടിച്ചുമാറ്റിയത് കോപ്പിയടിയുടെ 'ആശാന്റെ' സിനിമയില്‍ നിന്ന്
Movie Day
തേപ്പ് പാട്ടും ഗോപീ സുന്ദര്‍ കോപ്പിയടിച്ചതെന്ന് സോഷ്യല്‍ മീഡിയ; അടിച്ചുമാറ്റിയത് കോപ്പിയടിയുടെ 'ആശാന്റെ' സിനിമയില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th June 2017, 2:26 pm

 

കോഴിക്കോട്: “ഗോപീ സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ട് പുറത്തിറങ്ങി ഹിറ്റായാല്‍ പിന്നാലെ ഒരു കോപ്പിയടി ആരോപണം; അത് നിര്‍ബന്ധാ” എന്ന പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. ഗോപീ സുന്ദറിന്റെ ഹിറ്റ് പാട്ടുകളെല്ലാം മലയാളം, ഇംഗ്ലീഷ് തുടങ്ങിയ എല്ലാ ഭാഷകളില്‍ നിന്നും അടിച്ചു മാറ്റിയതാണെന്ന ആരോപണങ്ങള്‍ നിരവധിയാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്.


Also Read: കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം ലുലു മാള്‍ കോഴിക്കോട്ടും; വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് മാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു


എന്നാല്‍ ഇതിനെയെല്ലാം പോസിറ്റീവായി നേരിടുന്ന ഗോപീ സുന്ദര്‍, “എന്നെ ഇനിയും ട്രോളിക്കോളൂ” എന്ന് പറഞ്ഞ് നെഞ്ചും വിരിച്ച് നില്‍ക്കുകയാണ്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ “റോള്‍ മോഡല്‍സി”ലെ ഗോപീസുന്ദറിന്റെ തേപ്പ് പാട്ടും ഹിറ്റായിരിക്കുകയാണ്.

തേപ്പ് പാട്ട് ആസ്വദിച്ചവരെല്ലാം പാട്ട് ഹിറ്റായപ്പോള്‍ മുതല്‍ ഉറ്റു നോക്കുന്നത് കോപ്പിയടി ആരോപണം വരുന്നുണ്ടോ എന്നാണ്. ഏത് പാട്ടില്‍ നിന്നായിരിക്കും തേപ്പ് പാട്ട് അടിച്ചു മാറ്റിയത് എന്ന ആകാംക്ഷയിലിരുന്നവര്‍ക്ക് മുന്നിലേക്ക് ഒടുവിലിതാ, ആരോപണം എത്തിയിരിക്കുന്നു.


Don”t Miss: സ്വകാര്യ ബസുകള്‍ക്ക് ‘യൂണിഫോം’ വരുന്നു; ബസുകളുടെ ഏകീകൃത നിറമേതെന്ന് 15 ദിവസത്തിനകം അറിയാം


ഇത്തവണത്തെ ഗോപീ സുന്ദറിന്റെ അടിച്ചുമാറ്റലിന് ഒരു പ്രത്യേകതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോപ്പിയടിയുടെ “ആശാനാ”യ സംവിധായകന്റെ ചിത്രത്തിലെ ഗാനത്തിന്റെ ഈണമാണത്രെ തേപ്പ് പാട്ടിനും. അതെ, പ്രിയദര്‍ശന്റെ ചിത്രമായ കാക്കക്കുയില്‍ എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നാണ് തേപ്പ് പാട്ട് കോപ്പിയടിച്ചതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

കാക്കക്കുയിലിലെ “പാടാം വനമാലീ….” എന്ന ഗാനത്തിന്റെ ആദ്യം കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം പാടുന്ന ഭാഗമാണത്രെ ഗോപീ സുന്ദര്‍ “നൈസാ”യി അടിച്ചുമാറ്റിയത്. എന്തായാലും മുന്‍പത്തേത് പോലെ തന്നെ കോപ്പിയടി ആരോപണത്തിന്റെ “നിറവില്‍” സൂപ്പര്‍ഹിറ്റായി തേപ്പ് പാട്ട് ഇനിയുമുറക്കെ മുഴങ്ങുമെന്ന് ഉറപ്പാണ്.

കോപ്പിയടി തെളിയിക്കുന്ന വീഡിയോ:
(കടപ്പാട്: ഫില്‍മിബസ്)