താന്ത്രിക് മാണിക്യന്‍; ഗാവ് കാ രക്ഷക്; ഒടിയന്‍ ഹിന്ദി ട്രെയ്‌ലര്‍
Movie Day
താന്ത്രിക് മാണിക്യന്‍; ഗാവ് കാ രക്ഷക്; ഒടിയന്‍ ഹിന്ദി ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd April 2022, 2:04 pm

മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. ഒടിയന്‍ എന്ന് തന്നെയാണ് സിനിമക്ക് പേര് നല്‍കിയിരിക്കുന്നത്. ഷേര്‍ കാ ഷിക്കാര്‍ എന്നാണ് ട്രെയ്‌ലറില്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ത്രില്ലടിപ്പിക്കുന്ന ഹിന്ദി സംഭാഷണങ്ങള്‍ക്കൊപ്പം ‘ഓ ഒടിയന്‍’ എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച പ്രധാനകഥാപാത്രമായ മാണിക്യനെ മറ്റു കഥാപാത്രങ്ങള്‍ താന്ത്രിക് മാണിക്യന്‍ എന്നാണ് വിളിക്കുന്നത്. യൂട്യൂബ് റിലീസ് ചെയ്യുന്ന ഹിന്ദി പതിപ്പ് എന്നെത്തുമെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നില്ല.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ നൂറ് കോടി ക്ലബിലെത്തിയിരുന്നു. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഒടിയന്‍. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. പ്രകാശ് രാജ്, സിദ്ധിഖ്, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്‌സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.കെ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സമീപകാലത്ത് മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായ അനുഭവമുള്ളതിനാല്‍ ‘ഒടിയനും’ സ്വീകരിക്കപ്പെടും എന്നാണ് പ്രതീക്ഷ.

CONTENT HIGHLIGHTS: The trailer of the Hindi translation of the big budget movie Odiyan has been released