സ്‌പെഷ്യല്‍ ക്ലാസിന് വന്നില്ല; പത്താംക്ലാസുകാരനെ മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ സമ്മതിക്കാതെ ഒരു ദിവസം മുഴുവന്‍ ക്ലാസിന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd September 2017, 7:17 pm
കോഴിക്കോട്: സ്‌പെഷ്യല്‍ ക്ലാസിന് വരാത്തതിന് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഢനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു. തിരുവമ്പാടി സേക്രഡ് ഹാര്‍ട്‌സ് എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സ്‌ക്കൂളിലെ മാനസിക പീഢനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണത്.
സ്‌കൂളിലെ സ്‌പെഷ്യല്‍ ക്ലാസിന് എത്താത്തിനെ തുടര്‍ന്ന് കുട്ടിയെ ഒരു ദിവസം മുഴുവന്‍ ക്ലാസ്സിന് വെളിയില്‍ നിര്‍ത്തുകയും മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് വൈകുന്നേരം വീട്ടില്‍ എത്തിയ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്‌കുള്‍ അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
