എഡിറ്റര്‍
എഡിറ്റര്‍
രാജി ആവശ്യപ്പെടില്ലെന്ന് അറിയാവുന്നതുകെണ്ടാണ് തോമസ് ചാണ്ടി മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം രാജി എന്നു പറയുന്നതെന്ന് കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Saturday 23rd September 2017 4:57pm

തിരുവനന്തപുരം: പിണറായി വിജയന്‍ ഒരിക്കലും രാജി ആവശ്യപെടില്ലെന്ന് അറിയാവുന്നതുകെണ്ടാണ് തോമസ് ചാണ്ടി മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം രാജി എന്നു പറഞ്ഞു നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടാന്‍ ഭയമാണ്. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന് പോലും നല്‍കാത്ത ആനുകൂല്യം തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി നല്‍കുന്നത് അതുകൊണ്ടാണ്. തോമസ് ചാണ്ടി നിയമം ലഘിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവകാശ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

റിസോര്‍ട്ടിനായി ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വെക്കില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം മാറി നില്‍ക്കാമെന്നും ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ ന്യൂസ് എഡിറ്റര്‍ കെ.ജെ സിംഗും അമ്മയും കൊല്ലപ്പെട്ടു


ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢസംഘമാണൈന്നും കയ്യേറ്റം തെളിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം വരെ രാജി വെയ്ക്കുമെന്നും ഇന്നലെ പറഞ്ഞിരുന്നു.താന്‍ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവെക്കാന്‍ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണ് കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിര്‍മിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

Advertisement