'മദ്യം കൊറോണയ്ക്കുള്ള മരുന്ന് അല്ലാട്ടോ'; ബിവറേജിന് മുന്നില്‍ തടിച്ച് കൂടിയ ജനങ്ങളോട് ഉദ്ദവ് താക്കറേ
മദ്യശാലകള്‍ തുടങ്ങിയതിന് ശേഷം തടിച്ചു കൂടിയ ജനങ്ങളുടെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി ശിവസേന. മദ്യം കൊവിഡിനുള്ള ഔഷധമല്ലെന്നാണ് ശിവസേനയുടെ പ്രതികരണം.
മദ്യ വില്‍പ്പനയിലൂടെ 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കൊവിഡ് കേസുകള്‍ സ്വീകരിക്കാന്‍ നമുക്കാവില്ലെന്ന് ശിവസേന മുഖപത്രം സാമ്‌നയുടെ എഡിറ്റോറിയലില്‍ പറഞ്ഞു. മദ്യ വില്‍പ്പനശാലകളിലെത്തുന്ന ജനങ്ങള്‍ സാമൂഹ്യാകലം പാലിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു.
‘മദ്യശാലകള്‍ തുറന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ സന്തോഷത്തിന് അല്‍പ്പായുസാണ്. വൈന്‍ ഷോപ്പുകള്‍ ഭരണകൂടം അടക്കേണം. മുംബൈയില്‍ മാത്രം മദ്യശാലകള്‍ തുറന്നതിന് ശേഷം രണ്ട് ദിവസത്തെ കച്ചവടത്തിലൂടെ നേടിയത് 65 കോടി രൂപയാണ്. പക്ഷെ ചൊവ്വാഴ്ച, നഗരത്തില്‍ ഒറ്റ ദിവസം മാത്രം സംഭവിച്ചത് പുതിയ 635 കേസുകളാണ്, 30 മരണവും’, എഡിറ്റോറിയലില്‍ പറയുന്നു.
മദ്യശാലകള്‍ തുറന്നതിന്റെ പ്രത്യാഘാതം 24 മണിക്കൂറിനകം സംഭവിച്ചു. 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കൊവിഡ് കേസുകള്‍ സ്വീകരിക്കാന്‍ നമുക്കാവില്ലെന്നും ശിവസേന പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.