'അപവാദം ചെകുത്താന്റെ വാക്കുകള്‍ അത് പ്രചരിപ്പിക്കരുത്'; ബി.ജെ.പിയിലേക്കെന്ന പ്രചരണം തള്ളി മനു അഭിഷേക് സിംഗ്‌വി
national news
'അപവാദം ചെകുത്താന്റെ വാക്കുകള്‍ അത് പ്രചരിപ്പിക്കരുത്'; ബി.ജെ.പിയിലേക്കെന്ന പ്രചരണം തള്ളി മനു അഭിഷേക് സിംഗ്‌വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th May 2020, 7:35 pm

ന്യൂദല്‍ഹി: താന്‍ ബി.ജെ.പിയില്‍ ചേരും എന്ന പ്രചരണത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി. അപവാദം ചെകുത്താന്റെ വാക്കുകള്‍ അത് പ്രചരിപ്പിക്കരുതെന്നാണ് സിംഗ്‌വിയുടെ പ്രതികരണം.

സിംഗ്‌വിയും ഒരുകൂട്ടം നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഈ പ്രചരണത്തില്‍ വസ്തുതയില്ലെന്നാണ് സിംഗ്‌വി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് സിംഗ്‌വി. ജ്യോതിരാദിത്യ സിന്ധ്യ പിതാവ് മാധവറാവു സിന്ധ്യയുമായും നല്ല ബന്ധമാണ് സിംഗ്‌വിക്കുണ്ടായിരുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ മനു അഭിഷേക് സിംഗ്‌വിയും ബി.ജെ.പിയില്‍ ചേരാന്‍ ആ വഴിക്ക് ചര്‍ച്ച നടത്തുന്നുവെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സിംഗ്‌വി തന്നെ അഭ്യൂഹങ്ങള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.