ഇതാണ് റോഷാക്കിലെ യഥാര്‍ത്ഥ സസ്‌പെന്‍സ്; ഞെട്ടിച്ച് ബിന്ദു പണിക്കര്‍; മമ്മൂട്ടിയേയും വെല്ലുന്ന പെര്‍ഫോമന്‍സ്
Film News
ഇതാണ് റോഷാക്കിലെ യഥാര്‍ത്ഥ സസ്‌പെന്‍സ്; ഞെട്ടിച്ച് ബിന്ദു പണിക്കര്‍; മമ്മൂട്ടിയേയും വെല്ലുന്ന പെര്‍ഫോമന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th November 2022, 3:39 pm

നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ റിവഞ്ച് ത്രില്ലറാണ് റോഷാക്ക്. പ്രതികാര കഥകള്‍ ഇതിന് മുമ്പും നിരവധി മലയാള സിനിമയില്‍ വന്നിട്ടുണ്ട്. എന്നാല്‍ മേക്കിങ്ങില്‍ ഗംഭീരമായി മുന്നിട്ട് നില്‍ക്കുകയാണ് റോഷാക്ക്. പെര്‍ഫോമന്‍സ് കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുന്നുണ്ട്.

എന്നാല്‍ റോഷാക്ക് ഒളിപ്പിച്ച് വെച്ച യഥാര്‍ത്ഥ സസ്‌പെന്‍സ് ബിന്ദു പണിക്കരായിരുന്നു. സീതയായി അന്യായ പെര്‍ഫോമന്‍സാണ് ബിന്ദു പണിക്കര്‍ ചിത്രത്തില്‍ കാഴ്ചവെച്ചതെന്ന് പ്രേക്ഷകര്‍ പറയുന്നു. കോമഡി റോളുകളോ സോഫ്റ്റായ ക്യാരക്റ്റര്‍ റോളുകളോ ലഭിച്ചിരുന്ന ബിന്ദു പണിക്കര്‍ക്ക് അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച റോളാണ് റോഷാക്കില്‍ ലഭിച്ചത്. ഇതുവരെ കാണാത്ത ബിന്ദു പണിക്കരെ പ്രേക്ഷകര്‍ക്ക് റോഷാക്കില്‍ കാണാം.

സെക്കന്റ് ഹാഫില്‍ ജഗദീഷുമായിട്ടുള്ള സീനൊക്കെ വേറേ ലെവലാണെന്ന് പ്രേക്ഷകര്‍ പറയുന്നു. സെക്കന്റ് ഹാഫില്‍ തന്നെ മമ്മൂട്ടിയുമായിട്ടുള്ള രംഗങ്ങളില്‍ അദ്ദേഹത്തേയും വെല്ലുന്ന, ചില സമയത്ത് അദ്ദേഹം സൈഡായി പോകുന്ന പെര്‍ഫോമന്‍സാണ് ബിന്ദു പണിക്കര്‍ നടത്തിയത്.

സാധാരണ സൂപ്പര്‍ താര ചിത്രത്തിലേതുപോലെ നായകന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായി ചുരുങ്ങാതെ മറ്റ് കഥാപാത്രങ്ങള്‍ക്കെല്ലാം കൃത്യമായ സ്‌പെയിസും ഐഡന്റിറ്റിയും റോഷാക്കില്‍ നല്‍കുന്നുണ്ട്. അവ കൈകാര്യം ചെയ്ത നടീ നടന്മാരും അവരുടെ പെര്‍ഫോമെന്‍സ് കൊണ്ട് മികച്ച റിസള്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഷറഫുദ്ധീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരെല്ലാം ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. ഭീഷ്മക്ക് ശേഷം മമ്മൂട്ടി ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും പൂര്‍ണ സംതൃപ്തി നല്‍കിയ ചിത്രമാണ് റോഷാക്കെന്ന് പ്രേക്ഷകര്‍ പറയുന്നു.

Content Highlight: The real point of suspense hidden by Rorschach was bindu panicker