സുരേഷ് ഗോപിയും ബിജു മേനോനുമൊപ്പം മിഥുന്‍ മാനുവല്‍; 'ഗരുഡന്റെ' പൂജ
Film News
സുരേഷ് ഗോപിയും ബിജു മേനോനുമൊപ്പം മിഥുന്‍ മാനുവല്‍; 'ഗരുഡന്റെ' പൂജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th May 2023, 10:57 am

സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസും ഒന്നിക്കുന്ന ‘ഗരുഡന്റെ’ പൂജ ചടങ്ങ് ഇന്ന് രാവിലെ 9 മണിക്ക് വൈറ്റില ജനതാ റോഡില്‍ വെച്ചു നടന്നു. പൂജാ ചടങ്ങില്‍ അഭിരാമി, ലിസ്റ്റിന്‍ സ്റ്റീഫന്‍, തലൈവാസല്‍ വിജയ്, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇന്ന് തന്നെ ആരംഭിച്ചു. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രയിംസ് ഫിലിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സുരേഷ് ഗോപിയും ബിജു മേനോനും മിഥുന്‍ മാനുവല്‍ തോമസും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്രൈം ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്.

11 വര്‍ഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്.ഐ.ആര്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ്, ട്വന്റി-ട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു എത്തിയിരുന്നു. 2010 ല്‍ രാമരാവണന്‍ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ അവസാനമായി അഭിനയിച്ചത്.

ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ്‌യുമാണ്. ചിത്രത്തിന്റെ എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം- അനീസ് നാടോടി. കോ- പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി. തോമസ്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍- യശോധരന്‍. മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, മാര്‍ക്കറ്റിങ്- ഒബ്സ്‌ക്യുറ
മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്- ബിനു ബ്രിങ് ഫോര്‍ത്ത്, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, പി. ആര്‍.ഒ- മഞ്ജു ഗോപിനാഥ്.

Content Highlight: The puja ceremony of ‘Garudan’ was held at Vaytila ​​