'പൂട്ടിയ അക്കൗണ്ട് അങ്ങനെതന്നെ ഇരിക്കും'; പാർട്ടിയും മുന്നണിയും തീരുമാനിക്കുന്ന വ്യക്തി നേമത്ത് മത്സരിക്കും: വി. ശിവൻകുട്ടി
Kerala
'പൂട്ടിയ അക്കൗണ്ട് അങ്ങനെതന്നെ ഇരിക്കും'; പാർട്ടിയും മുന്നണിയും തീരുമാനിക്കുന്ന വ്യക്തി നേമത്ത് മത്സരിക്കും: വി. ശിവൻകുട്ടി
ശ്രീലക്ഷ്മി എ.വി.
Monday, 5th January 2026, 1:56 pm

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് ആര് മത്സരിക്കുമെന്ന മാധ്യമ ചർച്ചയ്ക്ക് പാർട്ടിയും മുന്നണിയും നിശ്ചയിക്കുന്ന വ്യക്തിയെന്നാണ് ഉത്തരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ ഇടതുപക്ഷത്തിന്റെ ശൈലിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേമത്ത് ആര് മത്സരിച്ചാലും ബി.ജെ.പിയുടെ പൂട്ടിയ അക്കൗണ്ട് അങ്ങനെത്തന്നെയായിരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

നേമത്ത് മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടില്ലെന്നും തീരുമാനമെടുക്കേണ്ടതെന്ന് പാർട്ടിയും മുന്നണിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോടും പറഞ്ഞു.

മത്സരിക്കാനില്ലെന്ന ആശയകുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചത് മനപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മത്സരിക്കില്ലെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. പാർട്ടിയാണ് നേമത്ത് മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്,’വി. ശിവൻകുട്ടി പറഞ്ഞു.

2016 ൽ നേമത്ത് ഒ. രാജഗോപാൽ വിജയിച്ച് കേരള നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നിരുന്നു. തുടർന്ന് 2021 ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് പരാജയപ്പെടുത്തി വി.ശിവൻകുട്ടി നേമം പിടിച്ചെടുത്തിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നേമത്ത് ആര് എന്നാണ് മാധ്യമചർച്ച..
പാർട്ടിയും മുന്നണിയും നിശ്ചയിക്കുന്ന വ്യക്തി എന്നാണ് ഉത്തരം..
സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ ഇടതുപക്ഷത്തിന്റെ ശൈലിയല്ല. ഒരുകാര്യം ഉറപ്പ്‌;പൂട്ടിയ അക്കൗണ്ട് അങ്ങിനെ തന്നെ.

Content Highlight: The person who decides on the party and the front will contest in Nemam: V. Sivankutty

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.