ഒളിമ്പിക്‌സില്‍ വീണ്ടും സ്വര്‍ണമണിയാന്‍ മെസി ഉണ്ടാകുമോ? സാധ്യതകള്‍ ഇതാ
Football
ഒളിമ്പിക്‌സില്‍ വീണ്ടും സ്വര്‍ണമണിയാന്‍ മെസി ഉണ്ടാകുമോ? സാധ്യതകള്‍ ഇതാ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th October 2023, 10:20 am

2024ല്‍ ഫ്രാന്‍സിലെ പാരീസില്‍ വച്ച് നടക്കുന്ന ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനന്‍ ടീമിനായി ബൂട്ട് കെട്ടാന്‍ ലയണല്‍ മെസി ഉണ്ടാവുമോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മെസി പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള സാധ്യതകളെകുറിച്ച് പറഞ്ഞിരിക്കുകയാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്.

‘മെസി ഇവിടെയുണ്ടെങ്കില്‍ അത് അതിശയകരമായിരിക്കും. എംബാപ്പെയെപ്പോലുള്ള നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് ഗെയിംസ് ഒരു അഭിലാഷമാണ്. ലയണല്‍ മെസിയെ സംബന്ധിച്ചിടത്തോളം അത് ഒരിക്കല്‍ കൂടി നേടാനുള്ള അവസരമാണ്. ചരിത്രത്തില്‍ രണ്ട് സ്വര്‍ണവും ഒരു ലോകകപ്പും നേടിയ താരമായി മാറാനും അദ്ദേഹത്തിന് സാധിക്കും. എന്നാല്‍ പരിശീലകന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം കളിക്കുകയാണെങ്കില്‍, അര്‍ജന്റീനയ്ക്ക് സ്വര്‍ണ്ണ മെഡല്‍ നേടാനുള്ള വലിയ സാധ്യതയുണ്ടാകും. അത് ഫുട്‌ബോളിനും ഒളിമ്പിക് ഗെയിംസിനും അതിശയകരമായിരിക്കും,’ തോമസ് ബാച്ച് ഇന്‍ഫോബേയോട് പറഞ്ഞു

അണ്ടർ 23 ടൂര്‍ണമെന്റില്‍ മൂന്ന് സീനിയര്‍ കളിക്കാരില്‍ ഒരാളായി അര്‍ജന്റീനയ്ക്ക് അവരുടെ ഒളിമ്പിക്സ് ടീമില്‍ മെസിയെ കളിപ്പിക്കാന്‍ സാധിക്കും.

മെസി ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയാണെങ്കില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളും ഒരു ലോകകപ്പും നേടുന്ന ആദ്യ താരമാകാനുള്ള അവസരം അര്‍ജന്റൈന്‍ ഇതിഹാസത്തിന് ലഭിക്കും. ഇതിന് മുമ്പ് 2008ലാണ് മെസി ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയത്.

അര്‍ജന്റീനക്ക് അടുത്ത വര്‍ഷം കോപ്പ അമേരിക്ക ടൂര്‍ണമെന്റ് മുന്നിലുണ്ട് അതുകൊണ്ട് തന്നെ മെസി ആ ടൂര്‍ണമെന്റ് കളിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ താരത്തിന് ഒളിമ്പിക്‌സ് കളിക്കാനാവില്ല.

Content Highlight: The Olympic committee president share the hopes Lionel Messi participates the Olympics games.