സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ ദൃശ്യം 3യുടെ പുതിയര്‍ പോസ്റ്റര്‍ പുറത്ത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കില്ല’ എന്ന ടാഗ് ലൈനോടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന ചിത്രം ഏപ്രില്‍ 2ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി തീര്‍ന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനുള്ള കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
#Drishyam3 official poster
Grand worldwide release on April 2nd, 2026. #Mohanlal pic.twitter.com/SDSdh5MwhV
— AB George (@AbGeorge_) February 23, 2026
ഇപ്പോഴിതാ ചിത്രത്തിന്റേതായി വന്ന പുതിയ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. പുഴയോരത്ത് ഒരു കറുത്ത കാറിനരികില്‍ എന്തോ ആലോചിച്ച് നില്‍ക്കുന്ന ജോര്‍ജ് കുട്ടിയെയാണ് പോസ്റ്റില്‍ കാണാന്‍ കഴിയുന്നത്. കട്ട വെയ്റ്റിങ്, സകല റെക്കോര്‍ഡും ഈ നാലാം ക്ലാസുകാരന്‍ തൂക്കും, 2026 തൂക്കാനുള്ള വരാനാണ് എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് 2015 ഡിസംബര്‍ ആദ്യവാരം അവസാനിച്ചിരുന്നു. സമ്മര്‍ റിലീസിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് ദൃശ്യം 3. എന്നാല്‍ ദൃശ്യം 3യോടൊപ്പം യുവതാരങ്ങള്‍ അണിനിരക്കുന്ന വാഴ 2 ക്ലാഷിനെത്തുന്നുണ്ട്. കൃത്യം ഒരാഴ്ചക്ക് ശേഷം ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയും പ്രദര്‍ശനത്തിനെത്തും.
മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ എന്നിവരും ദൃശ്യം 3യില്‍ അണിനിരക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനില്‍ ജോണ്‍സനാണ്.
Content Highlight: The new poster of Drishyam 3 is out
