യക്ഷിക്കൊരു പേരിൽ നിന്നും ഒരു യൂണിവേഴ്‌സ് സൃഷ്ട്ടിക്കാൻ കഴിയുമോ? കഴിയും ഡൊമനിക് അരുണിന് അതെല്ലാം സാധ്യമാകും. ലോകയിലെ യക്ഷിക്ക് എന്ത് പേര് ഇടും എന്ന ചർച്ചയിൽ നിന്നും ഉണ്ടായതാണ് നീലി. ശേഷം ഓടിയനും ചാത്തനും മൂത്തോനുമെല്ലാം. അവരുടെ കഥകൾ എല്ലാം ചേരുമ്പോൾ ലോക വലിയ ഒരു യൂണിവേഴ്‌സ് ആയി മാറുന്നു.
യക്ഷി എന്ന് പറയുമ്പോൾ നീളൻ മുടിയും കോന്ദ്രൻ പല്ലും വെളുത്ത സാരിയും ഉടുത്തു വരുന്ന യക്ഷികളാണ് നമ്മൾ മലയാളികൾക്ക് എന്നും ഓർമ്മ. കൂട്ടത്തിൽ നിഴലായി… ഒഴുകി വരൂ എന്ന ഗാനവും. എന്നാൽ ഇതിനെല്ലാം മാറ്റം കുറിച്ചത് നമ്മുടെ യക്ഷിയും ഞാനും എന്ന സിനിമയിലെ സുന്ദരിയായ യക്ഷിയെ കണ്ട ശേഷമാണ്. അതുപോലെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച യക്ഷിയായി മാറിയിരിക്കുകയാണ് നീലിയും.
ലോകയിലെ യക്ഷിക്കൊരു പേര് വേണം എന്നാൽ ആ യക്ഷിക്ക് പറ്റിയ പേര് എന്താണ് എന്ന ആലോചനയിൽ നിന്നുമാണ് സംവിധായകൻ ഡൊമിനിക് അരുൺ നീലിയിലെത്തുന്നത്. ഇതിഹാസങ്ങളും മിത്തുകളും ചുറ്റിപറ്റി നിൽക്കുന്ന നീലിയിൽ നിന്നും പിന്നീട് ചാത്തനും ഓടിയനും മൂത്തോനും എല്ലാം രൂപം കൊണ്ടു. അങ്ങനെ ലോക എന്ന വലിയ യൂണിവേഴ്‌സ് ആയി മാറുകയായിരുന്നു എന്ന് പറയുകയാണ് ഡൊമനിക് അരുൺ.
Kalyani Priyadarshan, Sukanya as Kalliyankattu Neeli Photo: YouTube /Screen grab
‘ആദ്യമിത് ഒരു യക്ഷിപ്പടമായി ചെയ്യാനായിരുന്നു ആലോചിച്ചത്. പക്ഷേ ഫ്ലാഷ്ബാക്ക് എപ്പിസോഡിന്റെ എഴുത്ത് തുടങ്ങുമ്പോൾ, ഈ കഥാപാത്രത്തിന് വ്യക്തമായ ഒരു ബാക്ക് സ്റ്റോറിയും പേരും വേണമെന്ന് തോന്നി. അങ്ങനെയാണ് ‘നീലി’ എന്ന പേരിലേക്ക് എത്തിയത്. പിന്നീട് നീലിയിൽ നിന്നാണ് കത്തനാരും ഓടിയനും ചാത്തനും പോലുള്ള കഥാപാത്രങ്ങൾ രൂപപ്പെട്ടത്,’ ഡൊമിനിക് പറയുന്നു.
ഹോളിവുഡിലെ മാർവെൽ സിനിമകൾ പോലെ വലിയ ഒരു യൂണിവേഴ്‌സ് ആകാൻ ലോകയും തയ്യാറാവുകയാണ്.
മാർവെൽ സിനിമകളിൽ ഓരോ കഥാപാത്രത്തിനും സ്വന്തം കഥയുണ്ട്. പിന്നീട് ആ കഥകൾ ഒന്ന് ചേരുമ്പോൾ വലിയൊരു കഥയായി മാറുന്നു. ലോകയും അതെ വഴിയിലാണ്. ചന്ദ്ര എന്ന ആദ്യ ഭാഗത്തിൽ നീലിയെ പരിചയപെടുത്തിക്കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതോടൊപ്പം ഇനി വരാനിരിക്കുന്ന മറ്റു കഥാപാത്രങ്ങളിലേക്കുള്ള സൂചനകളും ചിത്രം നൽകുന്നുണ്ട്. മാർവെൽ സിനിമകളിലെ ക്രെഡിറ്റ് സീനുകൾ പോലെതന്നെ.
മാർവെൽ യൂണിവേഴ്സിൽ ഓരോ കഥാപാത്രവും വലിയ കഥയുടെ ഭാഗമായതുപോലെ, ലോകയിലും ഒരോ കഥാപാത്രത്തിനും പറയാനുള്ള കഥകൾ ഉണ്ട് അങ്ങനെ ലോക നീലിയിൽ നിന്നും തുടങ്ങി ചാത്തനിലേക്കും ഒടിയനിലേക്കും മൂത്തോനിലേക്കും വ്യാപിക്കുന്ന ഒരു യൂണിവേഴ്സിന്റെ കഥയായി മാറുകയാണ്.
Content Highlight: The movie Lokah was created after finding a name for the fairy.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.