ഫ്‌ളവേഴ്‌സ് ടെലിവിഷനിലെ ഹാസ്യ പരിപാടിയാണ് ഉപ്പും മുളകും. മൂന്ന് സീസണിലായാണ് ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തത്. ബിജു സോപാനം, നിഷ സാരംഗ്, രാജേന്ദ്രൻ. എൻ, ഋഷി. എസ്. കുമാർ, ജൂഹി റുസ്താഗി, അൽ സാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരുപാട് ആരാധകരുള്ള ഉപ്പും മുളകും പരിപാടിയിൽ സിനിമാരംഗത്തുള്ള വ്യക്തികളും അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ നടൻ മമ്മൂട്ടിക്ക് ഉപ്പും മുളകും ഇഷ്ടമാണെന്ന് നിഷ സാരംഗ് പറയുന്നു.
തൊട്ടടുത്ത് ഷൂട്ടിങ് നടക്കുമ്പോൾ മമ്മൂട്ടി തങ്ങളെ കാണുകയും, വിളിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നും നിഷ സാരംഗ് പറഞ്ഞു. അന്ന് ആ കാലഘട്ടത്തിൻ്റെ രീതിയിലായിരുന്നു അഭിനയിച്ചതെന്നും ഇന്ന് യൂത്തിൻ്റെ സ്റ്റൈലിലേക്ക് ആക്ടിങ്ങ് മാറ്റിയെന്നും നിഷ അഭിപ്രായപ്പെട്ടു.
നമ്മൾ കണ്ട് പഠിക്കേണ്ട നടൻ തന്നെയാണ് മമ്മൂട്ടിയെന്നും എല്ലാവരെയും കെയർ ചെയ്യുമെന്നും അത് നല്ല മനസ് കൊണ്ടാണെന്നും നിഷ കൂട്ടിച്ചേർത്തു. കൈരളി ടി. വിയോട് സംസാരിക്കുമ്പോഴാണ് നിഷ ഇക്കാര്യം സംസാരിച്ചത്.
അദ്ദേഹം വല്ലാതൊരു പ്രതിഭാസം തന്നെയാണ്, കാലത്തിനൊത്ത് ഒഴുകിക്കൊണ്ടിരിക്കുകയാണ്. പണ്ടത്തെ ആക്ടിങ്ങിൽ നിന്നും പുള്ളി മാറി, അന്ന് ആ കാലഘട്ടത്തിൻ്റെ രീതിയിലായിരുന്നു അഭിനയിച്ചത്. ഇന്ന് യൂത്തിൻ്റെ സ്റ്റൈലിലേക്ക് ആക്ടിങ്ങ് മാറ്റി. നമ്മൾ കണ്ട് പഠിക്കേണ്ട നടൻ തന്നെയാണ് അദ്ദേഹം. എല്ലാവരെയും കെയർ ചെയ്യും, അത് നല്ല മനസ് കൊണ്ടാണ്,’ നിഷ സാരംഗ് പറയുന്നു.
Content Highlight: The Great Actor Likes Uppum Mulakum Program Says Nisha Sarang