സംവിധാനരംഗത്ത് ഒരുപാട് കാലം നിറഞ്ഞുനിന്നയാളാണ് ജോണി ആന്റണി. മലയാളികള്‍ക്ക് അദ്ദേഹം ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ന് അഭിനേതാവെന്ന നിലയില്‍ മലയാളസിനിമയിലെ നിറസാന്നിധ്യമാണ് ജോണി ആന്റണി. കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും ജോണി ആന്റണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച ജോണി ആന്റണി 2003ല്‍ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് കൊച്ചിരാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേഴ്‌സ്, താപ്പാന തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മമ്മൂട്ടി തന്റെ നാല് സിനിമകളില്‍ അഭിനയിച്ചുവെന്നും എല്ലാ പടങ്ങളും ഒരുവിധം ഹിറ്റായിരുന്നെന്നും ജോണി ആന്റണി പറയുന്നു. മമ്മൂട്ടി അഭിനയിച്ച പട്ടണത്തില്‍ ഭൂതം എന്ന ചിത്രം മാത്രമാണ് സാമ്പത്തികമായി നഷ്ടം വന്ന സിനിമയെന്നും ജോണി ആന്റണി പറഞ്ഞു.
ബാക്കി എല്ലാ പടങ്ങളും ലാഭമാണെന്നും താനായത് കൊണ്ടുമാത്രമാണ് പട്ടണത്തില്‍ ഭൂതം എന്ന ചിത്രം നഷ്ടമായിരുവെന്ന് പറഞ്ഞതെന്നും ഉള്ള കാര്യം ഉള്ളതുപോലെ പറയണമല്ലോ എന്നും ജോണി ആന്റണി പറയുന്നു.
‘ മമ്മൂക്ക എന്റെ ഭാഗ്യനായകന്‍മാരിലൊരാളാണ്. മമ്മൂക്ക നാല് പടത്തില്‍ അഭിനയിച്ചു. ദിലീപ് മൂന്ന് പടത്തില്‍ അഭിനയിച്ചു. മമ്മൂക്കയുടെ എല്ലാ പടങ്ങളും ഹിറ്റാണ്. മമ്മൂക്കയുടെ ഭൂതം മാത്രമാണ് ചെറിയ നഷ്ടം വന്നിട്ടുള്ളത്. ബാക്കി എല്ലാ പടവും ലാഭമാണ്.
ഞാനായതുകൊണ്ടാണ് ഭൂതം നഷ്ടമാണെന്ന് പറഞ്ഞത്. ഉള്ള കാര്യം ഉള്ളതുപോലെ പറയണമല്ലോ. വലിയ നഷ്ടമല്ല എന്നാലും കുറച്ച് പൈസ. എന്നാലും സാറ്റലൈറ്റിലൊക്കെ ഹിറ്റായി പോയി ആ സിനിമ,’ ജോണി ആന്റണി പറയുന്നു.
Content Highlight: The film that Mammootty and I did resulted in financial losses Says Johny Antony