മലയാള സിനിമാനടി, ഗായിക, ടെലിവിഷൻ അവതാരക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയാണ് രമ്യ നമ്പീശൻ. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവന്ന നടി നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ട്രാഫിക്ക് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് രമ്യ നമ്പീശൻ.
കരിയറിൽ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണെന്നും ആ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദിയെന്നും രമ്യ പറയുന്നു. അതുകൊണ്ടാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത് തമിഴിലെ പിസ എന്നീ ചിത്രങ്ങളിലേക്ക് അവസരം കിട്ടിയതെന്നും പലരും വേണ്ടെന്നുവച്ച റോളുകൾ തന്നിലേക്ക് എത്തിയിട്ടുണ്ടെന്നും അവർ പറയുന്നു.
ചാപ്പാ കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ തനിക്ക് ടെൻഷനുണ്ടായിരുന്നെന്നും അപ്പോൾ താൻ പലരോടും ഉപദേശം തേടിയെന്നും കഥയ്ക്ക് ആവശ്യമെങ്കിൽ നീയതുചെയ്യണമെന്ന് പറഞ്ഞത് അച്ഛനും അമ്മയുമാണെന്നും രമ്യ പറഞ്ഞു. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു രമ്യ നമ്പീശൻ.
‘കരിയറിൽ മാറ്റം വരുന്നത് ട്രാഫിക് സിനിമ മുതലാണ്. ബോബി സഞ്ജയ്, രാജേഷ് പിള്ള, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർക്ക് നന്ദി. അവർ ആ റോളിലേക്ക് എന്നെ തീരുമാനിച്ചതിനാലാണ് ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത് തമിഴിൽ പിസ ഒക്കെ സംഭവിക്കുന്നത്. പലരും വേണ്ടെന്നുവച്ച റോളുകൾ എന്നിലേക്കെത്തിയിട്ടുണ്ട്. അവ കരിയറിലെ ഓർക്കപ്പെടുന്ന സിനിമകളുമായി. തമിഴിൽ സേതുപതി അങ്ങനെയൊന്നാണ്.
ചാപ്പാ കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ അൽപം ടെൻഷനുണ്ടായിരുന്നു. പലരോടും ഉപദേശം തേടി. ‘കഥയ്ക്ക് ആവശ്യമെങ്കിൽ നീയതുചെയ്യണം’ എന്നു തീർത്തുപറഞ്ഞത് അച്‌ഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്.