പരമ്പര നിലനിര്‍ത്താന്‍ ആണ്‍കുട്ടി വേണം; മകന് ഇനിയും പെണ്‍കുട്ടിയാവുമോ എന്നോര്‍ത്ത് ഭയപ്പെടാറുണ്ട്; വിവാദ പരാമര്‍ശവുമായി നടന്‍ ചിരഞ്ജീവി
national news
പരമ്പര നിലനിര്‍ത്താന്‍ ആണ്‍കുട്ടി വേണം; മകന് ഇനിയും പെണ്‍കുട്ടിയാവുമോ എന്നോര്‍ത്ത് ഭയപ്പെടാറുണ്ട്; വിവാദ പരാമര്‍ശവുമായി നടന്‍ ചിരഞ്ജീവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th February 2025, 4:47 pm

ബെംഗളൂരു: ലിംഗവിവേചന പരാമര്‍ശം നടത്തി നടന്‍ ചിരഞ്ജീവ്. മകന്‍ രാം ചരണിന് ഇനിയും പെണ്‍കുട്ടിയുണ്ടാവുമോ എന്നോര്‍ത്ത് തനിക്ക് ഭയമാണെന്നും പരമ്പര നിലനിര്‍ത്താന്‍ ഒരു ആണ്‍കുട്ടി വേണമെന്ന് താന് മകനോട് ആവശ്യപ്പെടാറുണ്ടെന്നുമാണ് ചിരഞ്ജീവിയുടെ പരാമര്‍ശം.

ബ്രഹ്‌മാനന്ദം എന്ന തെലുങ്കു ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റില്‍ മുഖ്യതിഥിയായി പങ്കെടുക്കവേയാണ് ചിരഞ്ജീവി വിവാദ പരാമര്‍ശം നടത്തിയത്.

കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവാന്‍ ഒരു ചെറുമകന്‍ വേണമെന്ന് താന്‍ ആഗ്രഹിക്കാറുണ്ടെന്നും രാം ചരണിന് വീണ്ടും പെണ്‍കുട്ടി തന്നെ ജനിക്കുമോയെന്ന് തനിക്ക് പേടിയാണെന്നും നടന്‍ പറഞ്ഞു.

താന്‍ ജീവിക്കുന്നത് സ്ത്രീകള്‍ക്ക് ചുറ്റുമാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെ തനിക്ക് തോന്നാറുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു. വീട്ടിലിരിക്കുമ്പോള്‍ തന്റെ ചെറുമക്കളുടെ കൂടെ കഴിയുന്ന പോലെയല്ല, ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനായാണ് തോന്നാറുള്ളതെന്നും ചിരഞ്ജീവി പറഞ്ഞു.

ചിരഞ്ജീവിയുടെ ലിംഗവിവേചന പരാമര്‍ശത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. ചിരഞ്ജീവിയെ പോലെ സമൂഹത്തില്‍ പ്രശസ്തിയുള്ള ഒരു വ്യക്തി 2025ലും ഇത്തരം കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നത് നിരാശാജനകമാണെന്നും പ്രതിഷേധാത്മകമാണെന്നടക്കമുള്ള കമന്റുകളാണ് ഉയരുന്നത്.

Content Highlight: The boy needs to keep the streak going; I am afraid that my son will have a girl again; Actor Chiranjeevi with controversial remarks