ആഷസ് ടെസ്റ്റിലെ അവസാന ടെസ്റ്റ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് നടത്തുകയാണ്. 27 ഓവര്‍ പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റിന് 130 റണ്‍സാണ് നേടിയത്. 45 പന്തില്‍ 39 റണ്‍സ് നേടിയ ജോ റൂട്ടും 31 പന്തില്‍ 41 റണ്‍സ് നേടിയ ഹാരി ബ്രൂക്കുമാണ് ക്രീസിലുളളത്.
മത്സരത്തില്‍ ബാറ്റിങ് എത്തിയ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 24 പന്തില്‍ 27 റണ്‍സ് നേടിയ ബെന്‍ ഡെക്കറ്റാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു താരത്തിന്റെ വിക്കറ്റ് പിഴുതത്.
മിച്ചൽ സ്റ്റാർക് . Photo: X.com
ഈ സ്‌കോറിലേക്ക് 16 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ത്രീ ലയണ്‍സിന്റെ രണ്ടാം ഓപ്പണറും തിരികെ നടന്നു. സാക് ക്രോളിയെയായിരുന്നു സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 29 പന്തില്‍ 16 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം. മൈക്കല്‍ നെസറിനാണ് ഈ വിക്കറ്റ്.
ജേക്കബ് ബേഥലിനും അധിക നേരം ക്രീസില്‍ പിടിച്ച് നില്‍ക്കാനായില്ല. താരം 23 പന്തില്‍ വെറും പത്ത് റണ്‍സുമായായിരുന്നു മടങ്ങിയത്. സ്‌കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയത്. ഇംഗ്ലണ്ട് സ്‌കോര്‍ 57 റണ്‍സുള്ളപ്പോഴായായിരുന്നു താരത്തിന്റെ മടക്കം.
Underway in the afternoon session 👊
🏴 Joe Root 3️⃣1️⃣*
🏴 Harry Brook 2️⃣3️⃣*
പിന്നാലെയാണ് റൂട്ടും ബ്രൂക്കും ഒരുമിച്ചത്. ഇരുവരും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 100 കടത്തിയത്. ഇതുവരെ റൂട്ടും ബ്രൂക്കും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടുണ്ട്.