10 ലക്ഷം പ്രതിഫലം കിട്ടുന്നൊരു പരിപാടിക്ക് ആ നടി ഇട്ടിട്ട് വന്നത് 400 രൂപയുടെ ടോപ്പ്: രമേഷ് പിഷാരടി
Entertainment
10 ലക്ഷം പ്രതിഫലം കിട്ടുന്നൊരു പരിപാടിക്ക് ആ നടി ഇട്ടിട്ട് വന്നത് 400 രൂപയുടെ ടോപ്പ്: രമേഷ് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 8:29 pm

മിമിക്രി രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട പിഷാരടി 2018ൽ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തൻ്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവനും ഒരുക്കി. ഇപ്പോൾ മഞ്ജു വാര്യരെപ്പറ്റി സംസാരിക്കുകയാണ് രമേഷ് പിഷാരടി.

മഞ്ജു സിനിമ കാണാൻ വരുന്നത് വളരെ സിംപിൾ ആയിട്ടാണെന്നും തിരക്കിനിടയിൽ മഞ്ജുവിനെ തിരിച്ചറിയില്ലെന്നും രമേഷ് പിഷാരടി പറയുന്നു.

തങ്ങളൊരിക്കൽ ദൽഹിയിൽ പോയപ്പോൾ 400 രൂപയുള്ള ടോപ്പ് വാങ്ങിയെന്നും പിന്നീട് 10 ലക്ഷം വരെ പ്രതിഫലം കിട്ടുന്നൊരു പരിപാടിക്ക് ആ ടോപ്പ് ആണ് ഇട്ടിട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത ടി.വിയിലെ നിറസല്ലാപം എന്ന പരിപാടിയിലാണ് രമേഷ് ഇക്കാര്യം പറഞ്ഞത്.

‘മഞ്ജു വാര്യര്‍ ഇടക്ക് സിനിമ കാണാൻ വരും. മാസ്‌കും ഇട്ട് ചുമ്മാ ഒരു ബനിയനും ഇട്ടിട്ടാണ് വരുന്നത്. തിരക്കിനിടയില്‍ മഞ്ജുവിനെ കണ്ണില്‍ പെടില്ല പെട്ടെന്ന്. ഞങ്ങള്‍ ദല്‍ഹിയില്‍ പോയപ്പോള്‍ സരോജിനി മാര്‍ക്കറ്റില്‍ പോയി.

അവിടെ പോയിട്ട് 400 രൂപ വിലയുള്ള ടോപ്പ് മേടിച്ചു മഞ്ജു. എന്നിട്ട് എന്റെ ഒരു പരിപാടിക്ക് 10 ലക്ഷം രൂപയെങ്കിലും പ്രതിഫലം ഉള്ളൊരു പരിപാടിക്ക് ആ 400 രൂപയുടെ ടോപ്പും ഇട്ടിട്ട് വന്നിട്ട് അവിടെ ഒന്നുമറിയാത്ത പോലെ ഇരിക്കുവാണ് മഞ്ജു,’ മഞ്ജു വാര്യർ.

മഞ്ജു വാര്യർ

17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം മൂന്ന് വർഷത്തെ കാലയളവിൽ വ്യത്യസ്തങ്ങളായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 20 ഓളം സിനിമകളിൽ ഇക്കാലയളവിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്.

Content Highlight: The actress wore a top worth Rs 400 to an event where she was paid Rs 10 lakh. says Ramesh Pisharody