എൻ്റെ പങ്കാളിയായും കാമുകിയായും കൂട്ടുകാരിയായും അഭിനയിച്ച നടി; വളരെ പ്രൊഫഷണൽ ആണവർ: ജോണി ആൻ്റണി
Entertainment
എൻ്റെ പങ്കാളിയായും കാമുകിയായും കൂട്ടുകാരിയായും അഭിനയിച്ച നടി; വളരെ പ്രൊഫഷണൽ ആണവർ: ജോണി ആൻ്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 9:29 am

മലയാള സിനിമയിലെ സംവിധായകനും നടനുമാണ് ജോണി ആന്റണി. സഹസംവിധായകനായി സിനിമാരംഗത്ത് അരങ്ങേറ്റം നടത്തിയ ജോണി ആൻ്റണി തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. പിന്നീട് അദ്ദേഹം നിരവധി സിനിമകൾ സംവിധാനം ചെയ്തു. ഹോം എന്ന ചിത്രത്തിലാണ് ജോണി ആൻ്റണി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. ഇപ്പോൾ മഞ്ജു പിള്ളയെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആൻ്റണി.

ഹോം എന്ന സിനിമയിലാണ് താനും മഞ്ജുവും ഒരുമിച്ച് അഭിനയിച്ചതെന്നും നല്ല എന്‍ജോയ്മന്റായിരുന്നെന്നും ജോണി ആന്റണി പറയുന്നു.

മഞ്ജുവിനെ തനിക്ക് നേരത്തെ അറിയാമെന്നും താന്‍ അസോസിയേറ്റ് ചെയ്ത സിനിമയില്‍ ഗംഭീര വേഷം ചെയ്തിട്ടുണ്ടെന്നും ജോണി ആന്റണി പറഞ്ഞു.

സംവിധായകര്‍ പറയുന്നതുപോലെ തന്നെ അഭിനയിക്കാന്‍ കഴിവുള്ള നടിയാണ് മഞ്ജുവെന്നും തന്റെ പങ്കാളിയായിട്ടും കാമുകിയായിട്ടും കൂട്ടുകാരിയായും മഞ്ജു അഭിനയിച്ചിട്ടുണ്ടെന്നും ജോണി ആന്റണി വ്യക്തമാക്കി.

മഞ്ജു ഭയങ്കര ഡെഡിക്കേറ്റും പ്രൊഫഷണലും ആണെന്നും തനിക്ക് അത്രയും പ്രൊഫഷണല്‍ ആകാന്‍ പറ്റില്ലെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.

‘ഹോം എന്ന സിനിമയിലാണ് ഞാനും മഞ്ജുവും ഒരുമിച്ച് അഭിനയിച്ചത്. ഞാനപ്പോള്‍ താരതമ്യേന പുതുമുഖമാണ് ആ സിനിമയില്‍. പക്ഷെ എനിക്ക് നല്ല എന്‍ജോയ്മന്റായിരുന്നു. മഞ്ജുവിനെ എനിക്ക് നേരത്തെ അറിയാം. ഞാന്‍ അസോസിയേറ്റ് ആയിരുന്ന സിനിമയിലൊക്കെ ഗംഭീര വേഷം ചെയ്തിട്ടുണ്ട്. സംവിധായകര്‍ പറഞ്ഞാല്‍ അതിന്റെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന രീതിയില്‍ കറക്ട് നൂല്‍പ്പാലത്തില്‍ നിന്ന് അഭിനയിക്കാന്‍ കഴിവുള്ള ആര്‍ട്ടിസ്റ്റാണ് മഞ്ജു.

ഹോം കഴിഞ്ഞിട്ട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്റെ വൈഫ് ആയിട്ട്, കാമുകിയായിട്ട്, കൂട്ടുകാരിയായിട്ട് മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജു ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. മാത്രമല്ല മഞ്ജു ഭയങ്കര പ്രൊഫഷണല്‍ ആണ്. എനിക്കൊന്നും അത്രയും പ്രൊഫഷണല്‍ ആകാന്‍ പറ്റില്ല,’ ജോണി ആന്റണി പറയുന്നു.

Content Highlight: The actress who played my partner, girlfriend and friend; She very professional: Johnny Antony