68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; അപര്‍ണ ബാലമുരളി മികച്ച നടി; സച്ചി സംവിധായകന്‍
Film News
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; അപര്‍ണ ബാലമുരളി മികച്ച നടി; സച്ചി സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 4:51 pm

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി നേടി. മികച്ച നടനുള്ള പുരസ്‌കാരം സൂരരൈ പോട്രിലെ പ്രകടനത്തിന് സൂര്യയും തന്‍ഹാജിയിലെ അഭിനയത്തിന് അജയ് ദേവ്ഗണും സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയുടെയും സംവിധാനത്തിലൂടെ സച്ചിക്ക് ലഭിച്ചു. സുധ കൊങ്കാരയുടെ സംവിധാനത്തിലൊരുങ്ങിയ സുരരൈ പോട്രാണ് മികച്ച ചിത്രം.  മികച്ച സഹനടനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ നേടി. അയ്യപ്പനും കോശിയിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി.

സുരരൈ പോട്രിലൂടെ ജി.വി. പ്രകാശ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരം സൂരരൈ പോട്രും മണ്ടേലയും നേടി.

മികച്ച മലയാളം സിനിമക്കുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തിന് ലഭിച്ചു. വാങ്ക് എന്ന ചിത്രം പ്രത്യേക പരാമര്‍ശം നേടി.

ഏറ്റവും മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശിനെ തെരഞ്ഞെടുത്തു. ഉത്തര്‍പ്രദേശിനും ഉത്തരാഖണ്ഡിനും ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു.

ഏറ്റവും മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള പ്രത്യേക പരാമര്‍ശം എം.ടി; അനുഭവങ്ങളുടെ പുസ്തകത്തിലൂടെ അനൂപ് രാമകൃഷ്ണന്‍ നേടി.

Content Highlight: The 68th National Film Awards have been announced, Aparna Balamurali won the best actress award