ആ തമിഴ് നടൻ കയ്യിൽ പിടിച്ച് അഭിനയം നന്നായെന്ന് പറഞ്ഞു; എനിക്കത് നാഷണൽ അവാർഡ് കിട്ടിയതുപോലെ: കുളപ്പുള്ളി ലീല
Entertainment
ആ തമിഴ് നടൻ കയ്യിൽ പിടിച്ച് അഭിനയം നന്നായെന്ന് പറഞ്ഞു; എനിക്കത് നാഷണൽ അവാർഡ് കിട്ടിയതുപോലെ: കുളപ്പുള്ളി ലീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 8:01 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ സിനിമ – സീരിയല്‍ നടിയാണ് കുളപ്പുള്ളി ലീല. നാടകങ്ങളിലൂടെയാണ് അവര്‍ അഭിനയ ജീവിതം ആരംഭിച്ചത്. മലയാളത്തിലും തമിഴിലുമായി 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അഭിനേത്രി കൂടിയാണ് അവര്‍.

1995ല്‍ പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായ മുത്തു ആയിരുന്നു കുളപ്പുള്ളി ലീലയുടെ ആദ്യ ചിത്രം. പിന്നീട് 1998ല്‍ അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ ത്രേസ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മലയാളത്തിലും അഭിനയിച്ചു.

പിന്നീട് നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു. അതിലൊന്നാണ് മീര ജാസ്മിൻ നായികയായി എത്തിയ കസ്തൂരിമാൻ എന്ന സിനിമ. ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കുളപ്പുള്ളി ലീല.

കസ്‌തൂരിമാനിൽ അഭിനയിച്ച ശേഷം പലരും തനിക്ക് അവാർഡ് കിട്ടുമെന്ന് പറഞ്ഞിട്ടുണ്ടെന്നും സംവിധായകൻ വി.കെ. പ്രകാശ് കസ്‌തൂരിമാനിലെ അഭിനയത്തെക്കുറിച്ചും തനിക്ക് അവാർഡ് ലഭിക്കുമെന്നും പറഞ്ഞിട്ടുണ്ടായിരുന്നെന്നും കുളപ്പുള്ളി ലീല പറഞ്ഞു.

എന്നാൽ അവാർഡ് മേടിക്കണമെന്ന ആഗ്രഹമൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നും തനിക്ക് മരിക്കുന്നത് വരെ ജോലി ചെയ്യണമെന്നും അവർ പറയുന്നു.

തമിഴ് നടൻ വിജയ്‌യിനെ കണ്ടപ്പോൾ തൻ്റെ കൈ പിടിച്ചെന്നും അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കി. തനിക്ക് നാഷണൽ അവാർഡ് കിട്ടിയത് പോലെ തോന്നിയെന്ന് താൻ അദ്ദേഹത്തിന് മറുപടി പറഞ്ഞെന്നും കുളപ്പുള്ളി ലീല കൂട്ടിച്ചേർത്തു.

കസ്‌തൂരിമാനിൽ അഭിനയിച്ച ശേഷം പലരും അവാർഡ് കിട്ടുമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ വി.കെ.പി സാർ നേരിട്ട് കണ്ടപ്പോൾ കസ്‌തൂരിമാനിലെ പെർഫോമൻസിനെക്കുറിച്ചും അവാർഡ് ലഭിക്കുമെന്നും പറഞ്ഞു. പക്ഷേ അവാർഡ് മേടിക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. മരിക്കുന്നത് വരെ വർക്ക് കിട്ടണമെന്നുണ്ട്.

ഒരിക്കൽ വിജയ് സാറിനെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം എൻ്റെ കൈപിടിച്ച് അഭിനയം നന്നായെന്ന് പറഞ്ഞു. ഒരു നാഷണൽ അവാർഡ് കിട്ടിയത് പോലെ തോന്നിയെന്ന് ഞാൻ അദ്ദേഹത്തിന് മറുപടിയും കൊടുത്തു,’ കുളപ്പുള്ളി ലീല പറയുന്നു.

Content Highlight: That Tamil actor held my hand and told me that my acting was good says Kulappulli Leela