തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായിരുന്ന നടിയാണ് മേനക. 1980-86 കാലഘട്ടത്തിൽ സജീവമായിരുന്നു അവർ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അവർ അഭിനയിച്ചിരുന്നു.
തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായിരുന്ന നടിയാണ് മേനക. 1980-86 കാലഘട്ടത്തിൽ സജീവമായിരുന്നു അവർ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അവർ അഭിനയിച്ചിരുന്നു.
പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നടൻമാരുടെ കൂടെ അഭിനയിച്ചിരുന്നെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ താൻ മലയാളത്തിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.
തന്റെ ആദ്യ തമിഴ് പടത്തിന്റെ പാട്ട് ഷൂട്ട് ചെയ്തത് ചെന്നൈയില്‍ വെച്ചിട്ടായിരുന്നെന്നും അന്ന് താന്‍ പുതുമുഖമായിരുന്നെന്നും മേനക പറയുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ തന്നെ കാണാന്‍ സംവിധായകന്‍ കെ. ജി. ജോര്‍ജ് വന്നെന്നും അത് മലയാള പടത്തിലേക്ക് തന്നെ ബുക്ക് ചെയ്യാനായിരുന്നെന്നും അവര്‍ പറഞ്ഞു.

ശ്രീവിദ്യ പറഞ്ഞിട്ടാണ് തന്നെ കാണാന്‍ വന്നതെന്ന് അവര്‍ പറഞ്ഞെന്നും തന്റെ പാട്ട് ഷൂട്ട് ചെയ്ത സ്ഥലത്ത് ശ്രീവിദ്യക്ക് മറ്റൊരു ഷൂട്ടിങ് ഉണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീവിദ്യ തന്നെ ശ്രദ്ധിച്ചെന്നും അവരാണ് തന്നെക്കുറിച്ച് ജോര്‍ജിനോട് പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയുടെ റെഡ്കാര്‍പ്പറ്റില്‍ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ ആദ്യ തമിഴ് പടത്തിന്റെ പാട്ടിന്റെ സീന്‍ ചെന്നൈയില്‍ വെച്ചിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. ഞാനും പുതിയ ഹീറോയിന്‍ ആണ്. എന്റെ കൂടെ അഭിനയിക്കുന്ന ആളും പുതിയ പയ്യനാണ്. അവിടെ ചെന്ന് ഞങ്ങള്‍ രണ്ടുപേരും. പാട്ട് അഭിനയിച്ചുകഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ കെ. ജി. ജോര്‍ജ് സാറും, ഫിലിപ്പ് സാറും എന്നെ കാണാന്‍ വേണ്ടി വന്നു. മലയാള പടത്തിന് ബുക്ക് ചെയ്യാന്‍ വേണ്ടി.
ശ്രീവിദ്യാമ്മ പറഞ്ഞിട്ടാണ് ഞങ്ങള്‍ മേനകയെ കാണാന്‍ വേണ്ടി വന്നത് എന്നുപറഞ്ഞു. വിദ്യാമ്മയുടെയും സത്താര്‍ സാറിന്റെയും ഷൂട്ടിങ് അവിടെ വേറൊരു ഭാഗത്ത് നടക്കുകയായിരുന്നു. അപ്പോള്‍ വിദ്യാമ്മ അവിടെ നിന്ന് എന്നെ ശ്രദ്ധിച്ചു. എന്റെ മൂവ്‌മെന്റും, സോങ്ങിന്റെ എക്‌സ്‌പ്രെഷനും എല്ലാം ശ്രദ്ധിച്ചിരുന്നു.
എന്നിട്ട് അവരാണ് ജോര്‍ജ് സാറിന്റെ അടുത്ത് പറഞ്ഞത് ‘നിന്റെ പടത്തില്‍ ഹീറോയിനെ അന്വേഷിക്കുന്നില്ലേ? ഒരു കുട്ടിയെ ഞാന്‍ ഗാര്‍ഡനില്‍ വെച്ച് കണ്ടിരുന്നു. എനിക്ക് ആ കുട്ടി നന്നായിട്ട് വരുമെന്ന് മനസില്‍ തോന്നുന്നു. നീ പോയി ബുക്ക് ചെയ്യു’ എന്ന്. അങ്ങനെയാണ് ഞാന്‍ മലയാളത്തിലേക്ക് വന്നത്,’ മേനക പറയുന്നു.
Content Highlight: That actress brought me to Malayalam; they noticed me when another shoot was going on says Menaka