നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ വക്കച്ചൻ എന്ന കഥാപാത്രമായി മലയാളസിനിമയിലേക്ക് അരങ്ങേറിയ നടനാണ് കൈലാസി വിഷ്ണുപ്രകാശ്. പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ട വിഷ്ണുപ്രകാശ് ടി. വി സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിലും പരിചിതനായി. ഇപ്പോൾ തനിക്ക് ലഭിക്കേണ്ടിയിരുന്ന ഒരു കഥാപാത്രം മറ്റൊരു നടൻ തട്ടിയെടുത്തു എന്ന് പറയുകയാണ് അദ്ദേഹം.
ഇന്നലെ എന്ന സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തിരുന്നെന്നും അത് മറ്റൊരാൾ തട്ടിക്കളഞ്ഞെന്നും അദ്ദേഹം പറയുന്നു. ആ നടൻ്റെ പേര് ഞാൻ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ സി. ഐയുടെ റോള്‍ ആണ് ചെയ്യാനിരുന്നതെന്നും എന്നാൽ പത്മരാജൻ ആ കഥാപാത്രം മറ്റൊരാൾക്ക് കൊടുത്തെന്ന് തന്നോട് പറഞ്ഞെന്നും വിഷ്ണുപ്രകാശ് പറഞ്ഞു.
ചിത്രത്തിലെ മറ്റൊരു കഥാപാത്രം തനിക്ക് തന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നലെ എന്ന സിനിമയില്‍ കാസ്റ്റ് ചെയ്തിരുന്നു. അതും എന്റെ കയ്യില്‍ വന്നില്ല. ഇടക്ക് വെച്ച് ഒരാള്‍ തട്ടിക്കളഞ്ഞു. ഞാന്‍ ചെയ്യാന്‍ വെച്ചിരിക്കുന്ന ആ റോള്‍ ആ നടന്‍ ചെയ്തു. അതില്‍ ഒരു സി. ഐയുടെ റോള്‍ ഉണ്ട്. അതായിരുന്നു ചെയ്യാന്‍ വെച്ചിരുന്നത്. ആ നടൻ്റെ പേര് ഞാൻ പറയുന്നത് ശരിയല്ല.
ഇന്ന് ജീവിച്ചിരിക്കുന്ന പൂജപ്പുര രാധാകൃഷ്ണന്‍ എന്ന നടനുണ്ട്. അദ്ദേഹത്തിന് അറിയാം, അയാളുടെ മുന്നില്‍ വെച്ചിട്ടാണ് ഇത്.
പിന്നീട് പത്മരാജൻ സാർ എന്നോട് പറഞ്ഞു, ‘നീ വിഷമിക്കേണ്ട. പൂജയില്‍ പങ്കെടുത്തിട്ട് പോക്കോ. ഞാന്‍ ആ റോള്‍ ഒരാൾക്ക് കൊടുത്തു’ എന്ന്. പുള്ളി ആ നടന്റെ പേര് പറഞ്ഞിട്ട് അദ്ദേഹത്തിന് കൊടുത്തെന്ന് പറഞ്ഞു. എനിക്ക് മറ്റൊരു കഥാപാത്രവും തന്നു. മറ്റേ കഥാപാത്ത്രതിന് 12 സീനുണ്ടായിരുന്നു. ഇതില്‍ ഏഴ് സീനാണ് ഉള്ളത്,’ വിഷ്ണുപ്രകാശ് പറഞ്ഞു.
ശോഭന, ജയറാം, സുരേഷ് ഗോപി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പി. പത്മരാജൻ സംവിധാനം ചെയ്ത ചിത്രമാണ് ഇന്നലെ. ചിത്രത്തിൽ സി. ഐ ആയി വേഷമിട്ടത് ക്യാപ്റ്റൻ രാജു ആയിരുന്നു.
Content Highlight: That actor ruined my role in ‘Innale’ directed by Padmarajan says Vishnu Prakash