തൻ്റെ എഴുത്തിലൂടെ കൃത്യമായ രാഷ്ട്രീയം തൊടുത്തുവിടുന്ന എഴുത്തുകാരനാണ് മുരളി ഗോപി. സിനിമാനടൻ കൂടിയാണ് അദ്ദേഹം. ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിലേക്ക് വന്നത്.
തൻ്റെ എഴുത്തിലൂടെ കൃത്യമായ രാഷ്ട്രീയം തൊടുത്തുവിടുന്ന എഴുത്തുകാരനാണ് മുരളി ഗോപി. സിനിമാനടൻ കൂടിയാണ് അദ്ദേഹം. ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിലേക്ക് വന്നത്.
ഇതിനൊപ്പം തന്നെ ചിത്രത്തിന് തിരക്കഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്ക് രചന നിർവഹിച്ചിട്ടുണ്ട്. സിനിമകളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന വ്യക്തിയാണ് മുരളി. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സമകാലത്തെ അഭിനയ കുലപതിയാണ് മമ്മൂട്ടിയെന്നും തന്നെ വളരെയധികം പ്രചോദിപ്പിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിക്ക് വേണ്ടിയൊരു തിരക്കഥ എഴുതണമെന്നും തൻ്റെ സിനിമകളിൽ മമ്മൂട്ടിയൊരു ഡയലോഗ് പറയണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്ലിമോങ്ക്സ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
‘സമകാലത്തെ അഭിനയ കുലപതിയാണ്. ഒരു നടനെന്ന നിലയിൽ എന്നെ വളരെയധികം ഇൻസ്പെയർ ചെയ്യുന്ന ആക്ടറാണ്. അദ്ദേഹത്തിന് വേണ്ടിയൊരു തിരക്കഥ എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഭാഷ ഇഷ്ടപ്പെടുന്ന ഏതൊരാളിനും മമ്മൂട്ടി സാറൊരു ഇൻസ്പിരേഷനാണെന്ന് എനിക്ക് തോന്നുന്നു.

ഭാഷയുടെ കരുത്ത്, ഭാഷയുടെ ഭംഗി ഇതെല്ലാം ഡയലോഗ് എഴുതി ഒരു ആക്ടർ ഡെലിവർ ചെയ്യുമ്പോൾ അതിൻ്റെ ഭംഗി വെളിയിൽ വരുന്നത് ഒരു എഴുത്തുകാരന് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം എൻ്റെ സിനിമകളിൽ എന്റെ ഡയലോഗ് പറയണമെന്ന ആഗ്രഹമെനിക്കുണ്ട്.
പലതരത്തിലുള്ള ആക്ടിംങ് കൊണ്ടുവരാൻ പറ്റുന്നയാളാണ്. അദ്ദേഹം ഒരു കണ്ടൻ്റ് അനുസരിച്ച് ഇൻ്റലിജൻ്റ് ആയി അഭിനയിക്കാൻ കഴിവുള്ളയാളാണ്,’ മുരളി ഗോപി പറഞ്ഞു.
Content Highlight: That actor is a contemporary acting legend; a script should be written for him says Murali Gopi