ഇത് കര വേറെയാ മോനേ.. തങ്കലാൻ വരുന്നു, ഞെട്ടിക്കാൻ ചിയാൻ വിക്രം, ട്രെയിലർ പുറത്ത്
Entertainment
ഇത് കര വേറെയാ മോനേ.. തങ്കലാൻ വരുന്നു, ഞെട്ടിക്കാൻ ചിയാൻ വിക്രം, ട്രെയിലർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2024, 6:19 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് തങ്കലാന്‍. നച്ചത്തിരം നഗര്‍ഗിരതിന് ശേഷം പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിയാന്‍ വിക്രമാണ് നായകന്‍.

1920കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിലെ വിക്രമിന്റെ ഗെറ്റപ്പും, കഥാപാത്രത്തിനായി നടത്തിയ മേക്കോവറും വലിയ ചര്‍ച്ചയായിരുന്നു. ‘ഐ’ക്ക് ശേഷം ഈ സിനിമക്ക് വേണ്ടി തന്റെ ശരീരഭാരം താരം വീണ്ടും കുറച്ചിരുന്നു.

 

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയിൽ വിക്രത്തിന്റെ കഥാപാത്രത്തിന് സംഭാഷണം ഉണ്ടാവില്ലെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ട്രെയ്ലറിൽ ഉടനീളം മാസ് ഡയലോഗ് പറയുന്ന വിക്രത്തെ കാണാം.


വിക്രം, പാർവതി, മാളവിക തുടങ്ങിയവരുടെ ഗംഭീര പ്രകടനം ചിത്രത്തിൽ കാണമെന്ന് വ്യക്തമാണ്. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ യുദ്ധരംഗങ്ങൾ കൊണ്ടും വി.എഫ്. എക്സ് കൊണ്ടും കയ്യടി അർഹിക്കുന്നുണ്ട് തങ്കലാൻ.

വിക്രമിന് പുറമെ പശുപതി, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, ഡാനിയല്‍ കാല്‍ടാഗിറോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും, സ്റ്റുഡിയോ ഗ്രീനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ പൊങ്കല്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റി വെച്ചിരുന്നു.

സംഭാഷണം: അഴകിയ പെരിയവന്‍. ഛായാഗ്രഹണ സംവിധായകന്‍: എ. കിഷോര്‍ കുമാര്‍. എഡിറ്റര്‍: സെല്‍വ ആര്‍.കെ. കലാസംവിധാനം: എസ്.എസ്. മൂര്‍ത്തി. ആക്ഷന്‍: സ്റ്റണര്‍ സാം. സൗണ്ട് ഡിസൈനര്‍: ആന്റണി ബി.ജെ. റൂബന്‍. സൗണ്ട് റെക്കോര്‍ഡിസ്റ്റ്: അജയന്‍ അടാട്ട്. കോസ്റ്റ്യൂം ഡിസൈനര്‍: ഏഗന്‍ ഏകാംബരം. അനിത സുന്ദരേശന്‍. വി.എഫ്.എക്‌സ്: ഹൈബ്രിഡ് 360. പ്രോസ്‌തെറ്റിക്‌സ് ഡിസൈനര്‍: ബല്‍ദേവ്

 

Content Highlight: Thangalan Movie Trailer Released