ടൊവിനോയുടെ കരിയറിലെ ബിഗ്ഗസ്റ്റ് ഓപ്പണിങ്; തല്ലുമാല ആദ്യ ദിനം നേടിയത്
Entertainment news
ടൊവിനോയുടെ കരിയറിലെ ബിഗ്ഗസ്റ്റ് ഓപ്പണിങ്; തല്ലുമാല ആദ്യ ദിനം നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 5:29 pm

ടൊവിനോ തോമസ് നായകനായി എത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യ ദിനം തന്നെ റെക്കോഡ് കളക്ഷന്‍ നേടിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തില്‍ നിന്ന് മാത്രം മൂന്നര കോടിയിലേറെ രൂപ കളക്ഷന്‍ കിട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആദ്യ ദിനം തന്നെ ചിത്രം നിശ്ചയിച്ച ഷോകള്‍ക്ക് പുറമെ നിരവധി സ്പെഷ്യല്‍ ഷോകളും കളിച്ചിരുന്നു. ടൊവിനോ തോമസ് ചിത്രങ്ങളില്‍ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ ലഭിച്ച ചിത്രമായിരിക്കുകയാണ് തല്ലുമാല.

വരും ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ തന്നെ നേടുമെന്നാണ് വിലയിരുത്തല്‍. മികച്ച അഭിപ്രായവും ഏറെ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന വാണിജ്യ ചേരുവകളെല്ലാമുള്ള സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ എല്ലാം തന്നെ ഇഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യ ഷോ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.

മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രത്തില്‍ ലുക്മാന്‍, ചെമ്പന്‍ വിനോദ്, ഓസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, ഗോകുലന്‍, ബിനു പപ്പു, ജോണി ആന്റണി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തല്ലുമാലയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങിന് വന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഒരു കോടിക്ക് മുകളില്‍ നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കേരളത്തില്‍ 231 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Content Highlight: Thallumaala movie first day box Box Office Collection is highest opening for Tovino Thomas