എന്റെ ആ മലയാള സിനിമ കണ്ട് അച്ഛന്‍ ഒരുപാട് കരഞ്ഞു; അതില്‍ അഭിനയിക്കന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്: തലൈവാസല്‍ വിജയ്
Entertainment
എന്റെ ആ മലയാള സിനിമ കണ്ട് അച്ഛന്‍ ഒരുപാട് കരഞ്ഞു; അതില്‍ അഭിനയിക്കന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്: തലൈവാസല്‍ വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 10:19 am

ശ്രീനാരാണയഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യുഗപുരുഷന്‍. തലൈവാസല്‍ വിജയ് ആണ് ശ്രീനാരായണഗുരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി, കലാഭവന്‍ മണി, സിദ്ദിഖ്, നവ്യ നായര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തലൈവാസല്‍ വിജയ്. യുഗപുരുഷനില്‍ ശ്രീനാരായണഗുരുവായി അഭിനയിക്കാന്‍ കഴിഞ്ഞില്‍ താന്‍ വളരെ ലക്കിയാണെന്നും എന്നാല്‍ അത് ചെയ്യുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നുവെന്നും തലൈവാസന്‍ വിജയ് പറയുന്നു.

ശ്രീനാരായണഗുരുവിനെ എല്ലാവര്‍ക്കും അറിയാമെന്നും അതുകൊണ്ട് തന്റെ പെര്‍ഫോമന്‍സില്‍ മറ്റുള്ളവര്‍ക്ക് സംതൃപ്തി തോന്നണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ഛന്‍ സിനിമ കണ്ടിട്ട് വല്ലാതെ കരഞ്ഞെന്നും തന്റെ അച്ഛനായതില്‍ അദ്ദേഹത്തിന് നല്ല അഭിമാനമുണ്ടെന്ന് പറഞ്ഞുവെന്നും തലൈവാസന്‍ വിജയ് പറയുന്നു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വളരെ ഭാഗ്യവാനും, അതുപോലെ തന്നെ ബ്ലെസ്ഡുമാണ് ആ സിനിമയില്‍ അങ്ങനെ ഒരു റോള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍. പക്ഷേ അത് ചെയ്യുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. അവിടെ ഉള്ള എല്ലാവര്‍ക്കും ശ്രീനാരായണ ഗുരുവിനെ അറിയാം. അതുകൊണ്ട് തന്നെ എന്റെ പെര്‍ഫോമന്‍സില്‍ അവര്‍ക്ക് സംതൃപ്തിയുണ്ടാകണം. പിന്നെ എന്റെ അച്ഛന്‍ ആ സിനിമ കണ്ടു, വല്ലാതെ കരഞ്ഞു. കരച്ചില്‍ അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. നിന്റെ അച്ഛനായതില്‍ ഞാന്‍ ഭയങ്കര പ്രൊഡാണെന്ന് എന്നോട് പറഞ്ഞു,’ തലൈവാസല്‍ വിജയ് പറയുന്നു.

Content highlight: Thalaivaasal Vijay talks about Yugapurushan movie