എഡിറ്റര്‍
എഡിറ്റര്‍
കൊലപാതകികളെ പൊലീസ് പിടിക്കട്ടെ; വേറെ ഡെക്കറേഷനൊന്നും വേണ്ട ; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പരിഹാസവുമായി ടി.ജി മോഹന്‍ദാസ്
എഡിറ്റര്‍
Wednesday 6th September 2017 1:02pm

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പരിഹാസവുമായി ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്.

ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പോലീസ് പിടിക്കട്ടെയെന്നും വേറെ ഡെക്കറേഷന്‍ ഒന്നും വേണ്ടെന്നുമാണ് ടി.ജി മോഹന്‍ദാസ് ട്വിറ്ററിലൂടെ പറയുന്നത്.

സത്യം പറയണം, മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമപ്രവര്‍ത്തകരുണ്ട് കേരളത്തിലെന്നും നാട്ടുകാരുടെ കാര്യം പോട്ടെയെന്നും മോഹന്‍ദാസ് പറയുന്നു.


Dont Miss നിങ്ങള്‍ക്ക് നാണമില്ലേ? ; സ്വത്ത് തര്‍ക്കമാണ് ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് കാരണമെന്ന അര്‍ണബിന്റെ റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തലിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ


സിദ്ധരാമയ്യ ചതിച്ചു. ഇനി സിദ്ധാര്‍ഥ് വരദരാജന്‍ തുണയ്ക്കണമെന്നുമാണ് മറ്റൊരു ട്വീറ്റ്. ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് കാരണം ആര്‍എസ്എസ് എന്നു തന്നെ കൊടുക്കണമെന്നു പറയാന്‍ ഇന്നും ‘മാധ്യമ പ്രവര്‍ത്തകര്‍’ ഉണ്ടാവുമെന്നും വാട്‌സാപ്പ് ഒന്ന് ശ്രദ്ധിക്കണമെന്നുകൂടി ഇദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാലെ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരേയും ടി.ജി മോഹന്‍ദാസ് പരിഹസിക്കുന്നുണ്ട്.

ഹലോ രാമയ്യാസ്സാര്‍ ഇത് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പ്രവര്‍ത്തകയാ സാര്‍, ഏതെങ്കിലും ഒരു രാമസേന, ഒരു സനാതന്‍, എന്തെങ്കിലും ഒന്നു വേണം സാര്‍ .. പ്ലീസ് എന്നാണ് മോഹന്‍ദാസിന്റെ പരിഹാസം.

ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ അനുകൂലികളായ മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് വ്യാജ പ്രചരണവുമായി എത്തുന്നത്.

ആളുകളെക്കുറിച്ചു അപവാദപ്രചാരണം നടത്തിയ കുറ്റത്തിന് ആറുമാസം തടവിനും 10,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ച മുതിര്‍ന്ന അപവാദ പ്രചാരക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകനും സംഘപരിവാര്‍ സൈബര്‍ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന കോട്ടയം സ്വദേശിയുമായ അഭിലാഷ് ജി നായരുടെ പോസ്റ്റ്.

ഗൗരി ലങ്കേഷ് ഒളിഞ്ഞും തെളിഞ്ഞും സഹകരിച്ചുപോന്നിരുന്ന നക്‌സല്‍ സംഘടനയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കര്‍ണ്ണാടക പോലീസ് സംശയിക്കാന്‍ കാരണം കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് അവര്‍ ചെയ്ത ഈ ട്വീറ്റുകളാണ് എന്നുപറഞ്ഞുകൊണ്ട് ഗൗരി ലങ്കേഷിന്റെ ചില ട്വീറ്റുകള്‍ എടുത്ത് ഷെയര്‍ ചെയ്തിട്ടുമുണ്ട് ഇയാള്‍.

അല്ലെങ്കിലും വെടികള്‍ വെടി പൊട്ടിയാണ് മരിക്കുന്നതെന്നും പടുകിളവി നക്‌സലൈറ്റ് ആണെന്നും ഇനി നരകത്തില്‍ പോയി സിന്ദാബാദ് വിളിക്കാമെന്നുമാണ് സംഘപരിവാറുകാരുടെ കമന്റുകള്‍.

Advertisement