എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ക്ക് നാണമില്ലേ? ; സ്വത്ത് തര്‍ക്കമാണ് ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് കാരണമെന്ന അര്‍ണബിന്റെ റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തലിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Wednesday 6th September 2017 11:39am

ബംഗലൂരു: പ്രമുഖ മാധ്യമപ്രവപര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ കാരണം സ്വത്ത് തര്‍ക്കമെന്ന കണ്ടെത്തലുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.

ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നില്‍ ഹിന്ദുത്വശക്തികളാണെന്ന നിഗമനത്തിലെത്തരുതെന്നും മാവോയിസ്റ്റുകളാണോ അതോ സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ ടിവിയുടെ ആദ്യ ട്വീറ്റ്.

ഇതിന് പിന്നാലെ കൊലയ്ക്ക് പിന്നിലെ മാവോയിസ്റ്റ് സാന്നിധ്യം സര്‍ക്കാര്‍ അന്വേഷിക്കുന്നു എന്ന തരത്തിലും ട്വീറ്റ് വന്നു.


Dont Miss ഗൗരി ലങ്കേഷ് കാണ്ടാമൃഗങ്ങളുടെ ഒടുവിലത്തെ ഇര; ഒറ്റയാള്‍ പോരാട്ടങ്ങളെ വെടിയുണ്ടകളാല്‍ തോല്‍പ്പിക്കാനാവില്ലെന്ന് അവറ്റകള്‍ക്കറിയില്ല; ജോയ് മാത്യു


ഗൗരിയുടെ കൊലപാതകത്തിന് പിന്നാലെ സംഘപരിവാറുകാരുടെ ആഘോഷപ്രകടനങ്ങള്‍ നടന്നുകൊണ്ടിരിക്കെ തന്നെയാണ് റിപ്പബ്ലിക് ടിവി വിഷയത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

എന്നാല്‍ അര്‍ബണിനും റിപ്പബ്ലിക്കിനുമെതിരെ കടുത്ത വിമര്‍ശനുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഗൗരി ലങ്കേഷിന്റെ മരണത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന നിഗമനത്തില്‍ റിപ്ലബ്ലിക് ടിവിയും അര്‍ണബും എത്തിക്കഴിഞ്ഞെന്നും നിങ്ങള്‍ക്ക് നാണമില്ലേയെന്നുമായിരുന്നു ചിലര്‍ ചോദ്യം.

ഗൗരി ലങ്കേഷിന്റെ മരണത്തില്‍ മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞുവെന്ന വ്യാജ ട്വീറ്റിനേയും ചിലര്‍ പൊളിച്ചടുക്കുന്നുണ്ട്. കള്ളമാണ് റിപ്ലബ്ലിക് ടിവി പ്രചരിപ്പിക്കുന്നതെന്നും അത്തരത്തിലൊന്നും ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ലെന്നും ചൂണ്ടികാണിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement