തെലുഗു നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു
Movie Day
തെലുഗു നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th July 2021, 10:34 am

ഹൈദരാബാദ്: തെലുഗു നടനും സംവിധായകനും സിനിമാ നിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.

ചന്ദ്രശേഖരപുരത്തിന് സമീപം മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ജൂണ്‍ 26നായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ മഹേഷിനെ നെല്ലൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആരോഗ്യനിലവഷളായ മഹേഷ് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.

ഷോര്‍ട്ട് ഫിലിം നിര്‍മിച്ചുകൊണ്ടാണ് സിനിമാ രംഗത്ത് മഹേഷ് കാത്തി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമാ നിരൂപണങ്ങള്‍ എറെ ശ്രദ്ധിക്കപ്പെട്ടവയുമാണ്. നിരൂപണവുമായി ബന്ധപ്പെട്ട് മഹേഷ് നടത്തിയ വിവാദ പ്രസ്താവനകളും ഏറെ ചര്‍ച്ചയായിരുന്നു.

എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. രവിതേജയും ശ്രുതിഹാസനും പ്രധാന വേഷത്തിലെത്തിയ ക്രാക്ക് ആയിരുന്നു മഹേഷിന്റെ അവസാനത്തെ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Telugu actor and director Mahesh Kathi died in accident