സ്റ്റാലിന്റെ ജാക്കറ്റിന് 17 കോടി; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
national news
സ്റ്റാലിന്റെ ജാക്കറ്റിന് 17 കോടി; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2022, 1:56 pm

ചെന്നൈ: ദുബായ് സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 17 കോടിരൂപയെന്ന് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍.

യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ചത് ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചത്.
ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചാരണം.

ഇതിന് മുമ്പും സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയതിന് യുവ മോര്‍ച്ച നേതാവ് അറസ്റ്റിലായിരുന്നു. ജനുവരിയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വിനോജ് പി. സെല്‍വത്തിന്റെ പേരിലാണ് പൊസീസ് കേസെടുത്തത്.

ഡി.എം.കെ. അധികാരത്തിലെത്തിയതിനുശേഷം തമിഴ്‌നാട്ടില്‍ നൂറിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന് പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് വിനോജിന്റെ പേരില്‍ കേസെടുത്തത്.

 

Content Huighlights: Tamilnadu, Stalin news.BJP youth wing member in Tamil Nadu arrested for spreading false information on CM Stalin