സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് തമന്ന. 2005ല്‍ ചാന്ദ് സാ റോഷന്‍ ചേഹേര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് തമന്ന. 2005ല്‍ ചാന്ദ് സാ റോഷന്‍ ചേഹേര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
അതേവര്‍ഷം ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2006ല്‍ കേടി എന്ന ചിത്രത്തിലൂടെ തമിഴിലും നടി അരങ്ങേറി. മലയാളികള്‍ക്ക് 2007ല്‍ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ് തമന്ന പ്രിയങ്കരിയാകുന്നത്.
ഹാപ്പി ഡേയ്സ് സിനിമ തന്നെയാണ് നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ശേഷം കല്ലൂരി, 100% ലവ്, ബാഹുബലി, അയന്‍, പൈയ്യാ, വീരം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ തമന്നക്ക് സാധിച്ചു.
ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് തമന്ന. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശുദ്ധനായ മനുഷ്യനാണ് അദ്ദേഹമെന്നാണ് നടി പറയുന്നത്. ആളുകളോട് വളരെ വിനയത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണെന്നും തമന്ന പറഞ്ഞു.
‘എനിക്ക് രജിനി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശുദ്ധനായ മനുഷ്യനാണ് അദ്ദേഹം.
അദ്ദേഹം മുപ്പത് വയസിന് മുമ്പായിട്ടാണ് അഭിനയിച്ചു തുടങ്ങുന്നത്. ശേഷം ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തു, ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
എന്നിട്ടും ആളുകളോട് വളരെ വിനയത്തോടെ സംസാരിക്കുന്ന, വിനയത്തോടെ പെരുമാറുന്ന ആളാണ് രജിനി സാര്‍. എനിക്ക് ഇപ്പോഴും ജയിലര്‍ സിനിമയുടെ സമയത്തുള്ള കാര്യങ്ങള്‍ ഓര്‍മയുണ്ട്.

ഞങ്ങള്‍ അന്ന് സിനിമയിലെ കാവാലയ്യ എന്ന പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു. ഒരു തവണ അദ്ദേഹം അതിലെ ഡാന്‍സ് സ്റ്റെപ്പ് ചെയ്തു. അത് കഴിഞ്ഞ് കട്ട് വിളിച്ചതും പിന്നിലുണ്ടായിരുന്നു ഡാന്‍സേഴ്‌സെല്ലാം സന്തോഷത്തോടെ കൂവിവിളിച്ചു.
ആ സമയത്ത് രജിനി സാര്‍ തിരിഞ്ഞു നിന്നു. അവരുടെ നേരെ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. അദ്ദേഹം അവര്‍ക്ക് നല്‍കുന്ന അംഗീകാരമാണത്. സാര്‍ ഫാന്‍സിനെ അത്രയും ഇഷ്ടപ്പെടുന്നുണ്ട്,’ തമന്ന പറയുന്നു.
Content Highlight: Tamannaah Talks About Rajinikanth