ടി – 20 ലോകകപ്പില്‍ പാകിസ്ഥാനും യു.എസ്.എയും തമ്മിലുള്ള മത്സരം കൊളംബോയില്‍ നടക്കുകയാണ്. നിലവില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റിന് 143 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് നവാസും ശദാബ് ഖാനാണ് ക്രീസിലുള്ളത്.
ടി – 20 ലോകകപ്പില്‍ പാകിസ്ഥാനും യു.എസ്.എയും തമ്മിലുള്ള മത്സരം കൊളംബോയില്‍ നടക്കുകയാണ്. നിലവില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റിന് 143 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് നവാസും ശദാബ് ഖാനാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ ബാബര്‍ അസം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. താരം 32 പന്തില്‍ 46 റണ്‍സാണ് താരം നേടിയത്. ഒരു സിക്സും നാല് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്.

ബാബര്‍ അസം. Photo: Rayham/x.com
ഈ ഇന്നിങ്‌സിനിടെ ബാബര്‍ ഒരു മോശം റെക്കോഡിന്റെ തലപ്പത്തെത്തി. ടി – 20 ലോകകപ്പില്‍ ഏറ്റവും ചെറിയ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റുള്ള (മിനിമം 500) താരങ്ങളിലാണ് മുന്‍ പാക് നായകന്‍ മുന്നിലെത്തിയത്. താരം മുന്നിലെത്തിയത് മറ്റൊരു പാക് താരമായ മുഹമ്മദ് ഹഫീസിനെ മറികടന്നാണ്.
(താരം – ടീം – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)
ബാബര്‍ അസം – പാകിസ്ഥാന്‍ – 110.4
മുഹമ്മദ് ഹഫീസ് – പാകിസ്ഥാന്‍ – 111.8
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 112.2
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 112.5
മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 112.9
അതേസമയം, പാകിസ്ഥാന് സാഹിബ്സാദ ഫര്‍ഹാന്‍, സയീം അയൂബ്, സല്‍മാന്‍ അലി ആഘ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഫര്‍ഹാന്‍ 41 പന്തില്‍ 73 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായാണ് മടങ്ങിയത്.
Sahibzada Farhan Fearless 73 off 41 lit up the game. 🔥🙌#PAKvUSA pic.twitter.com/cwKNldbYxo
— Saad Malik (@saadimalik22) February 10, 2026
സയീം 17 പന്തില്‍ 19 റണ്‍സെടുത്തപ്പോള്‍ അലി ആഘ മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്.
യു.എസ്.എക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് മൊഹ്സിന്‍, ഹര്‍മീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
Content Highlight: T20 World Cup 2026: Babar Azam holds the lowest batting strike rate T20 World Cup history among players with 500+ runs