സ്വാസിക അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാമന്‍. ചിത്രത്തില്‍ സൂരിയും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാനവേഷത്തില്‍ എത്തിയത്. ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.
സ്വാസിക അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാമന്‍. ചിത്രത്തില്‍ സൂരിയും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാനവേഷത്തില്‍ എത്തിയത്. ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.
ഒരു ദിവസം രാത്രി ഐശ്വര്യ തനിക്ക് മെസേജ് അയച്ച് താന്‍ ഒരു നല്ല അഭിനേതാവാണോ എന്ന് ചോദിച്ചുവെന്നും എന്തുകൊണ്ടാണ് അവര്‍ക്ക് അപ്പോള്‍ ഇങ്ങനെയൊരു സംശയം വന്നതെന്ന് താന്‍ വിചാരിച്ചുവെന്നും സ്വാസിക പറയുന്നു. യഥാര്‍ത്ഥത്തില്‍ ആക്ടേഴ്‌സിന് അത്തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണെന്നും എന്നാല്‍ ഐശ്വര്യയെ പോലെയുള്ള നടി തന്നോട് ഇങ്ങനെ ചോദിച്ചാല്‍ താന്‍ എന്ത് പറയാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ നല്ലൊരു നടിയാണെന്ന് എപ്പോഴോ തെളിയിച്ചു കഴിഞ്ഞു, ഇനി ആത്മവിശ്വാസത്തോടെ അഭിനയിച്ചാല്‍ മതിയെന്ന് ഐശ്വര്യക്ക് താന്‍ ഉപദേശം കൊടുത്തുവെന്നും സ്വാസിക പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഐഷു, രാത്രിയില്‍ എനിക്ക് മെസേജ് അയച്ചിട്ട് ചോദിക്കുവാണ്, ‘സ്വാസിക ഞാന്‍ നന്നായി അഭിനയിക്കുന്നുണ്ടോ’ എന്ന്. ഐശ്വര്യ ഒരു നല്ല ആക്ടറാണോ എന്ന് എന്നോടാണ് ചോദിക്കുന്നത്. അതും രാത്രി രണ്ട് മണിക്കൊക്കെ. അപ്പോള്‍ ഞാന്‍ വിചാരിക്കുകയും ചെയ്തു, എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംശയം ഈ പെണ്ണിന് ഇപ്പോള്‍ വന്നതെന്ന്. ശരിക്കും പറഞ്ഞാല്‍ അങ്ങനത്തെ സംശയങ്ങള്‍ ആക്ടേഴ്‌സിന് ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ എന്നോട് ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ എന്ത് മറുപടി പറയാനാണ്.

ഞാന്‍ തന്നെ ഇവിടെ, ഞാന്‍ നല്ല ആക്ടറാണോ എന്ന് അന്വേഷിച്ചിരിക്കുകയാണ്. ആ എന്നോട് ചോദിച്ച് കഴിഞ്ഞാല്‍, ഒരല് വന്ന് മദ്ദളത്തോട് പരാതി പറയുന്ന അവസ്ഥയാണ്. ഞാന്‍ ഐഷുവിനോട് പറഞ്ഞു, നീ നല്ല നടിയാണെന്ന് ഓള്‍റെഡി തെളിയിച്ച് കഴിഞ്ഞു. നല്ല നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞു. ഇനി എന്തിന് പേടിക്കണം, ഇനി കോണ്‍ഫിഡന്റായിട്ട് അഭിനയിച്ചോ എന്ന് ഞാനൊരു ഉപദേശം അങ്ങ് കൊടുത്തു,’ സ്വാസിക പറയുന്നു.
Content Highlight: Swasika talks about Aishwarya Lakshmi.