മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തേക്ക് കടന്നുവന്നയാളാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. പിന്നീട് ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് തുടങ്ങി ഹിറ്റ് സിനിമകള്‍ അപ്പച്ചന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.
ആദ്യ സിനിമയായ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രം നിര്‍മിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകനെന്നും എന്നാല്‍ ആ സമയം തന്നെ മമ്മൂട്ടി ഒന്നിച്ച് ആറ് സിനിമകളില്‍ അഭിനയിച്ചിരുന്നുവെന്നും അപ്പച്ചന്‍ പറയുന്നു.
പൂവിന് പുതിയ പൂന്തെന്നല്‍ റിലീസായപ്പോള്‍ പരാജയമായിരുന്നുവെന്നും അഞ്ച് ലക്ഷമായിരുന്നു തനിക്ക് നഷ്ടമെന്നും അപ്പച്ചന്‍ പറഞ്ഞു. ആറ് സിനിമകള്‍ ഒന്നിച്ചുവന്നതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടതെന്നും ക്ലൈമാക്സില്‍ നായകന്‍ മരിക്കുന്നത് അംഗീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ തയ്യാറാകാത്തതും തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് സിനിമകള്‍ ഒന്നിച്ചുവന്നതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടത്. മാത്രമല്ല, ക്ലൈമാക്സില്‍ നായകന്‍ മരിക്കുന്നത് അംഗീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ തയ്യാറാകാത്തതും തിരിച്ചടിയായി.
പൂവിന് പുതിയ പൂന്തെന്നല്‍ തമിഴിലെടുത്തപ്പോള്‍ സത്യരാജായിരുന്നു നായകനെന്നും അവിടെ നായകന്‍ മരിക്കുന്നത് ഒഴിവാക്കിയെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.
‘അടുത്ത സിനിമ അപ്പച്ചനുവേണ്ടിയാണ്. ‘പൂവിന് പുതിയ പൂന്തെന്നല്‍‘. ഞാന്‍ തന്നെ കഥയും തിരക്കഥയും സംഭാഷണവും. മമ്മൂട്ടി നായകന്‍ എന്ന് ഫാസില്‍ എന്നോട് പറഞ്ഞു. ഫാസില്‍സാര്‍ ഉറപ്പുതന്നു. ആ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹത്തിന് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി.
‘മമ്മൂട്ടി വാര്‍ത്തയുടെ കോഴിക്കോട്ടെ സെറ്റിലുണ്ട്. മഹാറാണിയിലാണ് താമസം. അടുത്ത ദിവസം തന്നെ മമ്മൂട്ടിയെ കണ്ട് അഡ്വാന്‍സ് നല്‍കണം. ഞാന്‍ വിളിച്ചുപറഞ്ഞോളാം’ എന്നദ്ദേഹം പറഞ്ഞു.
പറഞ്ഞ ദിവസം തന്നെ വാര്‍ത്തയുടെ സെറ്റിലെത്തി. മഹാറാണിയില്‍ വച്ചാണ് മമ്മൂട്ടിക്ക് ഇരുപതിനായിരം രൂപ അഡ്വാന്‍സ് നല്‍കി.ആലപ്പുഴയിലും എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നു ഷൂട്ടിങ്.
1986ലെ ഓണത്തിനായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമ തിയേറ്ററിലെത്തിയത്. അന്ന് ആ സിനിമയ്‌ക്കൊപ്പം മമ്മൂട്ടിയുടെ അഞ്ച് സിനിമകള്‍ കൂടിയുണ്ടായിരുന്നു
അക്കാലത്ത് മമ്മൂക്കയുടെ ആറു സിനിമകളുടെ ഷൂട്ടിങ്ങാണ് ഒരേസമയം നടക്കുന്നത്. ആറും ഓണം റിലീസ്. അതില്‍ ചിത്രാഞ്ജലിയില്‍ മാത്രം മൂന്ന് സിനിമകളുടെ വര്‍ക്കുണ്ട്. മൂന്നു മണിക്കൂര്‍ വീതമാണ് അദ്ദേഹം ഓരോ സെറ്റിലുമുണ്ടാവുക. ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴും കോസ്റ്റിയൂം മാറ്റി അടുത്ത സെറ്റിലെത്തും. അതുകൊണ്ടുതന്നെ പലപ്പോഴും ഷൂട്ടിങ് തീരാന്‍ അര്‍ദ്ധരാത്രി വരെയെടുത്തു.
1986ലെ ഓണത്തിനായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമ തിയേറ്ററിലെത്തിയത്. അന്ന് ആ സിനിമയ്‌ക്കൊപ്പം മമ്മൂട്ടിയുടെ അഞ്ച് സിനിമകള്‍ കൂടിയുണ്ടായിരുന്നു. ന്യായവിധി, സായംസന്ധ്യ, ആവനാഴി, നന്ദി വീണ്ടും വരിക, മൂന്നുമാസങ്ങള്‍ക്കു മുമ്പ്. അതില്‍ ആവനാഴിയായിരുന്നു സൂപ്പര്‍ഹിറ്റ്. എന്റെ സിനിമ കോഴിക്കോട് രാധയില്‍ 35 ദിവസം ഓടി. പക്ഷെ നഷ്ടമായിരുന്നു ഫലം. അഞ്ചുലക്ഷമായിരുന്നു നഷ്ടം. മുടക്കുമുതലാകട്ടെ 16 ലക്ഷവും.
ആറ് സിനിമകള്‍ ഒന്നിച്ചുവന്നതുകൊണ്ടാണ് സിനിമ പരാജയപ്പെട്ടത്. മാത്രമല്ല, ക്ലൈമാക്സില്‍ നായകന്‍ മരിക്കുന്നത് അംഗീകരിക്കാന്‍ മലയാളി പ്രേക്ഷകര്‍ തയ്യാറാകാത്തതും തിരിച്ചടിയായി. തമിഴിലെടുത്തപ്പോള്‍ സത്യരാജായിരുന്നു നായകന്‍. അവിടെ നായകന്‍ മരിക്കുന്ന ക്ലൈമാക്സ് ഒഴിവാക്കി. ആ സിനിമ ഹിറ്റാവുകയും ചെയ്തു,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.