എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ബി.ജെ.പിയുടെ ജനരക്ഷായാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി
എഡിറ്റര്‍
Friday 6th October 2017 12:10pm

തിരുവനന്തപുരം: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. കേരളത്തില്‍ പരിപ്പ്  കറി വേവിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നുപറഞ്ഞുകൊണ്ടായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍.

കൊട്ടിഘോഷിക്കപ്പെട്ട് നടത്തിയ യാത്ര എങ്ങുമെത്താതെ പോയതിന്റെ നാണക്കേടില്‍ നില്‍ക്കുന്ന ബി.ജെ.പി നേതൃത്വത്തെ നൈസായി ട്രോളുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി.

പിണറായി വിജയന്റെ നാട്ടിലൂടെ നടത്താനിരുന്ന ജനരക്ഷായാത്രയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാതിരുന്നത്പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു.


Dont Miss നോട്ട് നിരോധനം വലിയ ദുരന്തം; ജി.എസ്.ടി കൈവിട്ട കളി: ആഞ്ഞടിച്ച് മമത


കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടുള്ള സ്വാമിയുടെ ട്രോളിനെ ഇരുകൈയും നീട്ടി സോഷ്യല്‍മീഡിയയും സ്വീകരിച്ചുകഴിഞ്ഞു.

പല ട്രോളേന്മാരെയും പല സ്വാമിമാരേയും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭീകരമായി ട്രോളന്‍മാര്‍ക്കും മേലേക്കെടന്ന് ട്രോളണ സ്വാമീനെ ആദ്യായിട്ട് കാണുകയാണെന്നാണ് ഒരാളുടെ കമന്റ്.

നിങ്ങള്‍ വേറെ ലെവല്‍ ആണെന്നും സംഘികളുടെ ആസനത്തില്‍ അമിട്ട് ഇട്ട് പൊട്ടിക്കും പൊലെ ഉള്ള ട്രോള്‍ അല്ലെ ഇത് എന്നുമാണ് മറ്റൊരാളുടെ പ്രതികരണം.

സ്വന്തം അനിയന്‍ ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന് പറയുന്നവര്‍ക്ക് ഈ ട്രോള്‍ ഒന്നും ഏല്‍ക്കില്ല സ്വാമീയെന്നും ചിലര്‍ പ്രതികരിക്കുന്നു.

എന്തുചെയ്താലും നോര്‍ത്ത് ഇന്ത്യന്‍ പരിപ്പ് ഇവിടെ വേവില്ലെന്നും പരിപ്പ് വെള്ളത്തിലിട്ട് അമ്മാവന്‍ ഓടിപ്പോയെന്നും കലം ഉടച്ച് ഷാജി ദല്‍ഹിയിലെത്തിയെന്നും കമന്റില്‍ പരിഹസിക്കുന്നവരുണ്ട്.


Dont Miss ‘അച്ഛന്റെ ചിത്രമുള്ള ടീഷര്‍ട്ട് മുതലാളിത്തത്തിന്റെ കച്ചവട തന്ത്രം’; മനസു തുറന്ന് ചെ ഗുവേരയുടെ മകള്‍


യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ജനരക്ഷായാത്ര വലിയ പരാജയമായിരുന്നു. അണികളില്‍ ആവേശം ഉയര്‍ത്താന്‍ ഒരു കേന്ദ്രമന്ത്രിയോ ഉത്തരേന്ത്യന്‍ മന്ത്രിമാരോ പോലും യാത്രയില്‍ ഉണ്ടായിരുന്നില്ല. അമിത് ഷാ വരുമെന്ന് അവസാന നിമിഷം വരെ പറഞ്ഞുകൊണ്ടിരുന്ന കുമ്മനം രാജശേഖരന്‍ യാത്രയാരംഭിക്കുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുന്‍പ് മാത്രമാണ് അമിത് ഷാ പങ്കെടുക്കില്ലെന്ന കാരണം പറഞ്ഞത്. അമിത്ഷായുടെ പിന്‍മാറ്റം പാര്‍ട്ടിക്ക് വലിയ നാണക്കേടാവുകയും ചെയ്തിരുന്നു.

അമിത്ഷാ ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ നാട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ മതിയെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. ഏത് യോഗമുണ്ടെങ്കിലും വരുമെന്ന് അമിത് ഷാ പറഞ്ഞിരുന്നെന്നും എന്നാല്‍ അതീവ ഗൗരവമുള്ള യോഗമായതിനാല്‍ താനാണ് അദ്ദേഹത്തോട് വരേണ്ടെന്ന് പറഞ്ഞതെന്നുമായിരുന്നു കുമ്മനം പറഞ്#ത്.

കേരളത്തില്‍ ജാഥ പര്യടനം നടത്തുന്ന ദിവസങ്ങളിലെല്ലാം ദല്‍ഹിയില്‍ സി.പി.ഐ.എമ്മം ആസ്ഥാനത്തേക്കും മറ്റു സംസ്ഥാനങ്ങളിലെ സി.പി.ഐ.എം ഓഫീസുകളിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഒറ്റ ദിവസം കൊണ്ട് തന്നെ ബി.ജെ.പി അതും ഉപേക്ഷിക്കുകയായിരുന്നു.

Advertisement