ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Mob Lynching
കുട്ടികളെ തട്ടിക്കൊണ്ടു പോവാനെത്തിയെന്നാരോപിച്ച് ബംഗാളില്‍ യുവാവിനെ അടിച്ചുകൊന്നു
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 8:30pm

കൊല്‍ക്കത്ത: കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നെന്ന സംശയത്തെ തുടര്‍ന്ന് ബംഗാളിലെ മാല്‍ഡയില്‍ യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി അടിച്ചുകൊന്നു. ഹബീബ്പൂരിലെ ബുല്‍ബുല്‍ചാന്ദി-ദുബാപാരയിലാണ് സംഭവം. ഗ്രാമത്തിലെത്തിയ യുവാവ്, എന്തിന് വന്നെന്ന നാട്ടുകാരുടെ ചോദ്യത്തിന് മറുപടി പറയാത്തതിനെ തുടര്‍ന്നാണ് കൊല ചെയ്യപ്പെട്ടത്. മുപ്പത് വയസ് തോന്നിക്കുന്ന യുവാവ് വീടില്ലാത്തയാളാണെന്ന് പൊലീസ് പറഞ്ഞു.

ആശുപത്രിയില്‍ വെച്ചാണ് യുവാവ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read more: കാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ രണ്ട് മുസ്‌ലിം യുവാക്കളെ അടിച്ചു കൊന്നു

കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് അസമിലെ കര്‍ബി ആങ്ലോങ് ജില്ലയില്‍ ജൂണ്‍ 8ന് 2 യുവാക്കളെ നാട്ടുകാര്‍ അടിച്ചുകൊന്നിരുന്നു. അഭിജിത് നാഥ് (28), നിലുത്പല്‍ ദാസ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. കാന്തേ ലാങ്ഷൂ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന യുവാക്കളെ പഞ്ചൂരി കച്ചാരി എന്ന ഗ്രാമത്തില്‍ വെച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

ഇന്ന് കാലിക്കടത്താരോപിച്ച് ജാര്‍ഖണ്ഡിലും രണ്ടുപേരെ അടിച്ചുകൊലപ്പെടുത്തിയിരുന്നു. മുര്‍തസ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെടുത്തുവെന്നാരോപിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Advertisement