ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Mob Lynching
കാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ രണ്ട് മുസ്‌ലിം യുവാക്കളെ അടിച്ചു കൊന്നു
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 7:47pm

സന്താള്‍: ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ അടിച്ചുകൊന്നു. ദുള്ളു ഗ്രാമത്തിലാണ് സംഭവം. മുര്‍തസ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെടുത്തുവെന്നാരോപിച്ചാണ് മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗ്രാമത്തില്‍ നിന്നും 12 പോത്തുകളെ അഞ്ചു പേരടങ്ങുന്ന സംഘം മോഷ്ടിച്ചെന്നും ഇവരെ അടുത്ത ഗ്രാമത്തില്‍ വെച്ച് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ മുര്‍തസയും ചക്രുവു നാട്ടുകാരുടെ കൈയിലകപ്പെടുകയായിരുന്നു. ഇരകള്‍ക്കെതിരെ കാലിമോഷണത്തിന് നേരത്തെയും കേസുണ്ടായിരുന്നെന്നും ഗോഡ്ഡ എസ്.പി പറഞ്ഞു.

സംഭവത്തില്‍ കൊലപാതകത്തിനും കാലിമോഷണത്തിനും പൊലീസ് രണ്ട് എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്.

ഗോസംരക്ഷണത്തിന്റെ പേരില്‍ നേരത്തയും ജാര്‍ഖണ്ഡില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. മെയ് മാസം നാല് കാലിവ്യാപാരികളെ സാരായി കേല്‍ക ഖര്‍സ്വാന് ജില്ലയില്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു.

Advertisement