തിരുവനന്തപുരം: മലയാളികളുടെ പ്രിയനടനായ ലാലേട്ടന്‍ പലപ്പോഴും ആരാധകര്‍ക്ക് സര്‍പ്രൈസ് നല്കി അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ തല്റെ ആരാധികയായ വീട്ടമ്മയെ തന്റെ വീട്ടിലേക്കാണ് ലാലേട്ടന്‍ ക്ഷണിച്ചത്.
മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ വീട്ടമ്മയാണ് ലാലേട്ടനെ കാണണമെന്ന മോഹം മകളായ ശ്രീതു തുളസിയോട് പറഞ്ഞത്. അപ്പോള്‍ മുതല്‍ ശ്രീതു ലാലേട്ടന്റെ മുന്നില്‍ അമ്മയെ എത്തിക്കാന്‍ ശ്രമമാരംഭിച്ചു.
ഒടുവില്‍ ലാലേട്ടനെ കാണാനുള്ള അനുവാദം കിട്ടിയതിനെത്തുടര്‍ന്ന് അമ്മയെ ഞെട്ടിച്ചാണ് ശ്രീതു ആഗ്രഹം സാധിച്ചുകൊടുത്തത്. ലാലേട്ടനെ കാണാന്‍ പോകുന്നുവെന്നൊരു സൂചനപോലും നല്‍കാതെയാണ് ശ്രീതു അമ്മയെ മോഹന്‍ലാലിന്റെ മുമ്പില്‍ എത്തിച്ചത്.

മോഹന്‍ലാലിനെ കണ്ടയുടന്‍ വീട്ടമ്മ ഒന്നുഞെട്ടി. വിശ്വസിക്കാന്‍ പറ്റാത്ത തരത്തിലാണ് വീട്ടിലേക്ക് കയറിയത്.
പതിനഞ്ച് മിനിറ്റ് മോഹന്‍ലാലിനെ മാത്രം നോക്കി നിന്നിരുന്ന അമ്മ സന്തോഷം കാരണം ചിരിച്ചുകൊണ്ടേയിരുന്നു. ഇഷ്ടമാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ലാലേട്ടനെ എന്നു മാത്രമാണ് അമ്മ പറഞ്ഞതെന്ന് ശ്രീതു ഫേസ്ബുക്കില്‍ കുറിച്ചു.
വീട്ടിലെത്തിയ തങ്ങളെ വളരെ സ്‌നേഹത്തോടെയാണ് ലാലേട്ടന്‍ സ്വീകരിച്ചത്. വളരെ നേരം സംസാരിച്ച അദ്ദേഹത്തോടൊപ്പം ഭാര്യ സുചിത്രയും ഉണ്ടായിരുന്നു.
