മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; സൂരാരൈ പൊട്രു ഓസ്കാർ മത്സരത്തിലേക്ക്
Film News
മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; സൂരാരൈ പൊട്രു ഓസ്കാർ മത്സരത്തിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th January 2021, 8:00 pm

സുധാ കൊം​ഗാര സംവിധാനം ചെയ്ത് സൂര്യ നായകനായും അപർണ ബാലമുരളി നായികയായുമെത്തിയ ‘സൂരാരൈ പൊട്രു’ എന്ന തമിഴ് ചിത്രം പ്രേക്ഷക പ്രശംസ ഏറെ പിടിച്ചു പറ്റിയ ചിത്രമാണ്. ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ​ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരാരൈ പൊട്രു.

ആമസോണിലൂടെ റിലീസായ ചിത്രം വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിൽ സൂര്യയുടെയും അപർണ ബാലമുരളിയുെടെയും പ്രകടനം മികച്ചതായിരുന്നു. റിലീസ് സമയത്ത് വാർത്തകളിൽ ഉടനീളം നിറഞ്ഞു നിന്ന ചിത്രം വീണ്ടും ചർച്ചചെയ്യപ്പെടുകയാണ്.

ഇത്തവണത്തെ ഓസ്കാർ മത്സരത്തിന് സൂരാരൈ പൊട്രു എന്ന ചിത്രവും ഇടംപിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് 19 കാരണം ഓസ്കാർ അക്കാദമി മത്സരത്തിന് അയക്കാൻ സാധിക്കുന്ന ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ പലവിധ മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു.

ഇതുകാരണമാണ് ഒ.ടി.ടി പ്ലാറ്റ്ഫാേമിലൂടെ റിലീസിനെത്തിയ ചിത്രത്തിനും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്.
ജനറൽ ക്യാറ്റ​ഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച സം​ഗീത സംവിധായകൻ തുടങ്ങിയ ഇനത്തിലും ചിത്രം മത്സരിക്കും.

എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഉർവശി, ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suriya- starrer Soorarai Pottru in the Oscar Race