ഒരു കമ്പിയല്ലേ പൊട്ടിയുള്ളൂ, ബാക്കിയുള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ; ആദ്യാവസാനം കണ്‍വിന്‍സിങ്ങോട് കണ്‍വിന്‍സിങ്... ബൈജു ചേട്ടന്‍ പൊളിയാ
Malayalam Cinema
ഒരു കമ്പിയല്ലേ പൊട്ടിയുള്ളൂ, ബാക്കിയുള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ; ആദ്യാവസാനം കണ്‍വിന്‍സിങ്ങോട് കണ്‍വിന്‍സിങ്... ബൈജു ചേട്ടന്‍ പൊളിയാ
അമര്‍നാഥ് എം.
Monday, 24th August 2026, 10:40 am

ഓണത്തിന് മലയാളികള്‍ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഇരച്ചെത്തുകയാണ് ബെത്‌ലഹേം കുടുംബയൂണിറ്റ് കാണാന്‍. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിവിന്‍ പോളി തന്റെ സേഫ് സോണില്‍ പൂണ്ടുവിളയാടിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

അങ്കമാലി കറുകുറ്റിയിലെ ഒരു റെസിഡെന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ ജസ്റ്റിന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ആഷ്‌ലി എന്ന കഥാപാത്രമായി മമിതയും മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. ജസ്റ്റിനും ആഷ്‌ലിയും തമ്മിലുള്ള കോമ്പോ പ്രേക്ഷകര്‍ക്ക് മികച്ച ഫീല്‍ സമ്മാനിച്ചു.

എന്നാല്‍ ഇരുവര്‍ക്കും പുറമെ സിനിമയില്‍ ഓരോ സീനിലും വന്നുപോകുന്നവര്‍ ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിലൊന്നാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ബൈജു ചേട്ടന്‍. വില്ലന്‍ റോളുകളില്‍ ഒരുകാലത്ത് പേടിപ്പിച്ച സുരേഷ് കൃഷ്ണയുടെ അതിഗംഭീര ട്രാന്‍സ്‌ഫോര്‍മേഷനാണ് ബെത്‌ലഹേം കുടുംബ യൂണിറ്റില്‍.

ജസ്റ്റിന്‍ നടത്തുന്ന കാറ്ററിങ് യൂണിറ്റില്‍ ഭക്ഷണമുണ്ടാക്കുകയും എല്ലാ കാര്യങ്ങളും നോക്കിനടത്തുകയും ചെയ്യുന്ന ബൈജു ചേട്ടന്‍ ആദ്യാവസാനം സ്‌കോര്‍ ചെയ്യുകയാണ്. ഓരോ ഡയലോഗിനും ഗംഭീര റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. സുരേഷ് കൃഷ്ണയുടെ സ്ഥിരം ടോണില്‍ പറയുന്ന ഡയലോഗ് ചിരിയുടെ പെരുന്നാള്‍ തീര്‍ക്കുകയാണ്.

‘ആഷ്‌ലിയുടെ ഗിറ്റാറിന്റെ കമ്പി പൊട്ടി’ എന്ന് ജസ്റ്റിന്‍ പറയുമ്പോള്‍ ‘അതിനിപ്പോ എന്താ, ഒന്നല്ലേ പൊട്ടിയുള്ളൂ, ബാക്കിയുള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ’ എന്ന കൗണ്ടര്‍ കൊണ്ട് ചിരിയുണര്‍ത്തുകയാണ് ബൈജു. ‘ഇതിനെപ്പറ്റി വല്ല ധാരണയുമുണ്ടോ’ എന്ന് ജസ്റ്റിന്‍ ചോദിക്കുമ്പാള്‍ ‘ഞാനൊക്കെ പഠിക്കുന്ന സമയത്ത് ആകെ നാല് കമ്പിയേ ഉണ്ടായിരുന്നുള്ളൂ, ആത്മാര്‍ത്ഥമായി പഠിച്ചാല്‍ ഒരു കമ്പിയായാലും മതി’ എന്ന അടുത്ത കൗണ്ടര്‍ കൊണ്ട് ബൈജു വീണ്ടും സ്‌കോര്‍ ചെയ്യുകയാണ്.

നിവിന്‍ പോളി തന്റെ സേഫ് സോണില്‍ തിളങ്ങുമ്പള്‍ ഇപ്പുറത്ത് സുരേഷ് കൃഷ്ണ കോമഡിയില്‍ അഴിഞ്ഞാടുകയായിരുന്നു. മോഹന്‍ലാല്‍ റഫറന്‍സടക്കം പല കാര്യങ്ങളും തിയേറ്ററില്‍ ചിരിപടര്‍ത്തി. ഒരുകാലത്ത് സ്ഥിരം തല്ലുകൊള്ളി റോളില്‍ മാത്രം ഒതുക്കപ്പെട്ട സുരേഷ് കൃഷ്ണ ഇത്തവണ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുകയാണ്.

Content Highlight: Suresh Krishna’s performance in Bethlehem Kudumba Unit

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം