1993ല് ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില് എത്തിയ കരുമാടിക്കുട്ടന് എന്ന സിനിമയില് വില്ലന് കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
1993ല് ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയന്റെ സംവിധാനത്തില് എത്തിയ കരുമാടിക്കുട്ടന് എന്ന സിനിമയില് വില്ലന് കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില് ഒരു വഴിത്തിരിവായിരുന്നു. തുടര്ന്ന് നിരവധി സിനിമകളില് സുരേഷ് വില്ലന് വേഷങ്ങള് ചെയ്തിരുന്നു. ഒപ്പം ചില സിനിമകളില് സ്വഭാവ നടനായും അഭിനയിച്ചു. നിലവില് സിനിമയില് വില്ലന് വേഷങ്ങളില് നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് ചെയ്യുന്നത്.

ഒപ്പം മുമ്പ് ചെയ്ത സിനിമകളുടെ സ്വഭാവം കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയിൽ എത്തി മമ്മൂട്ടിയെ പരിചയപെട്ടതിനെ കുറിച്ചും അദ്ദേഹം തന്നോട് സ്ഥിരം അടിവാങ്ങാതെ മാറ്റിപിടിക്കാൻ പറഞ്ഞതിനെ കുറിച്ചും സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ.
‘കുറേ വർഷം മുമ്പ് മമ്മൂക്കയെ ഞാൻ ഒരിക്കൽ ചെന്നൈ എ.വി.എം. സ്റ്റുഡിയോയിൽ വെച്ച് കണ്ടു. അന്ന് അവിടെ ഏതോ സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിൽ മമ്മൂക്കയുണ്ടായിരുന്നു. ഞാൻ ആ സെറ്റിനരികിൽ പോയി ദൂരെ മാറി നിന്ന് മമ്മൂക്കയെ കണ്ടു. പിന്നെയും കുറെക്കാലമെടുത്തു അദ്ദേഹത്തെ ഒന്നു പരിചയപ്പെടാൻ.

സീരിയലിൽ നിന്ന് ചെറിയ വേഷങ്ങളിലൂടെ ഞാൻ സിനിമയിലേക്ക് എത്തിയതോടെ ആയിരുന്നു അത്. രാക്ഷസരാജാവ്, വജ്രം തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ ഞാനുണ്ടായിരുന്നു. രാക്ഷസരാജാവിലെ വില്ലൻവേഷം അക്കാലത്ത് എനിക്ക് ലഭിച്ച വലിയ ബ്രേക്കായിരുന്നു. സിനിമയിൽ എത്തിയോടെ മമ്മൂക്കയുമായി അടുത്ത് പെരുമാറാൻ അവസരങ്ങൾ കിട്ടി തുടങ്ങി.
അന്ന് പ്രധാനമായും ഞാൻ വില്ലൻ കഥാപാത്രങ്ങളാണ് ചെയ്യാറുള്ളത്. മമ്മൂക്ക അപ്പോൾ എന്നോട് ‘ചുമ്മാ നിന്ന് സ്ഥിരം അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് പറയുമായിരുന്നു. അന്നുതൊട്ടേ മമ്മൂക്കയുടെ അടുത്തു പോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടിയിരുന്നു. മിക്കവാറും ദിവസങ്ങളിൽ വീട്ടിൽ നിന്ന് സെറ്റിലേക്ക് വരുമ്പോൾ അദ്ദേഹം ഞാനടക്കമുള്ളവർക്ക് കൂടി ഭക്ഷണം കരുതും. ആ ഒരു കരുതലാണ് മമ്മൂക്ക. മാത്രമല്ല ഏത് വിഷയമായാലും അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറയുകയും ചെയ്യും,’ സുരേഷ് കൃഷ്ണ പറയുന്നു.
Content Highlight: Suresh Krishna about the advice he got from Mammootty