മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
മലയാളത്തിന് പുറമെ സുരാജ് വെഞ്ഞാറമൂട് തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ചിത്തക്ക് ശേഷം എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരനിലൂടെയാണ് സുരാജ് തന്റെ തമിഴ് എന്‍ട്രി നടത്തുന്നത്. വിക്രം നായകനാകുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
എനിക്ക് മാത്രമല്ല, നായിക അടയ്ക്കമുള്ള എല്ലാവര്‍ക്കും മേക്കപ്പ് മാന്‍ വിക്രം സാറാണ് – സുരാജ് വെഞ്ഞാറമൂട്
ചിത്രത്തിലെ നായകനായ വിക്രമിനെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. വിക്രമിന്റെ മേക്കപ്പ് മാന്‍ ബോംബെയില്‍ നിന്നുള്ള ആളാണെന്നും എന്നാല്‍ തന്റെ മേക്കപ്പ് മാന്‍ വിക്രം ആയിരുന്നുവെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. വളരെ എനര്‍ജറ്റിക്കായ നടനാണ് വിക്രമെന്നും അദ്ദേഹം ഒരു നിമിഷംപോലും വെറുതെ നില്‍ക്കില്ലെന്നും സുരാജ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘വിക്രം സാറിന്റെ മേക്കപ്പ് മാന്‍ ബോംബെയില്‍ നിന്നുള്ള ആളാണ്. പക്ഷെ എന്റെ മേക്കപ്പ് മാന്‍ വിക്രം സാറാണ്. എനിക്ക് മാത്രമല്ല, നായിക അടയ്ക്കമുള്ള എല്ലാവര്‍ക്കും മേക്കപ്പ് മാന്‍ വിക്രം സാറാണ്. അദ്ദേഹം വെറുതെ നില്‍ക്കുകയെ ഇല്ല. ഭയങ്കര എനര്‍ജറ്റിക്കായ ആളാണ്.
ഭയങ്കര എനര്‍ജറ്റിക്കായ ആളാണ്
ക്യാമറക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അദ്ദേഹം ഉടനെപോയി ശരിയാക്കും. ആക്ഷന്‍ സീന്‍ എന്തെങ്കിലും എടുക്കുമ്പോള്‍ ഫൈറ്റേഴ്‌സിന് എന്തെങ്കിലും അപകടമോ മറ്റോ പറ്റിയാല്‍ ഉടനെ വിക്രം സാര്‍ പോയി മരുന്നെല്ലാം പുരട്ടികൊടുക്കും,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.