ഹിജാബ് വിഷയം; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
national news
ഹിജാബ് വിഷയം; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 12:32 pm

ന്യൂദല്‍ഹി: സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച വിഷയത്തില്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി.

തിങ്കളാഴ്ച , സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സുപ്രീംകോടതി ഹരജി പരിഗണിച്ചത്.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ അഞ്ചിലേക്ക് മാറ്റി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം, ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരത്തിന്റെ (essential religious practice) ഭാഗമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നിരവധി ഹരജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കര്‍ണാടക ഉഡുപ്പിയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജുകളില്‍ പഠിക്കുന്ന നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹരജികള്‍ നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.

Content Highlight: Supreme Court issues notice to Karnataka gov on Hijab row over plea challenging High Court order