അറ്റന്‍ഡന്‍സ് ഇല്ലാത്ത എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ സ്വീകരിച്ച മാനേജ്‌മെന്റിനെതിരെയാണ് ഇരുവിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധിക്കുന്നത്. ക്യാമ്പസിനുള്ളില്‍ പ്രതിഷേധം തുടരുന്നതായാണ് വിവരം.
ഫാറൂഖ് കോളേജ് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റും എം.എസ്.എഫും ചേര്‍ന്ന് അട്ടിമറിച്ചുവെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
‘ഫാറൂഖ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മതിയായ അറ്റന്‍ഡന്‍സ് ഇല്ലാത്ത എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ സ്വീകരിച്ച മാനേജ്‌മെന്റ് – എം.എസ്.എഫ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതിഷേധിക്കുക,’ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഫാറൂഖ് കോളേജ് പ്രസ്താവനയില്‍ പറഞ്ഞു.
അന്യായമായി സ്വീകരിച്ച മുഴുവന്‍ നോമിനേഷനുകളും തള്ളിയതിനുശേഷം മാത്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടിരുന്നു.
Content Highlight: Support for MSF candidates by giving grace marks and attendance; KSU-SFI protest in Farooq